Saturday, March 14, 2026 Last Updated 20 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 11.05 AM

ഓടയുടെ മുകളിലെ കോണ്‍ക്രീറ്റ്‌ സ്ലാബ്‌ അപകടാവസ്‌ഥയില്‍

അടൂര്‍: കായംകുളം -പുനലൂര്‍ റോഡില്‍ പറക്കോട്‌ ഭാഗത്ത്‌ ഓടയുടെ മുകളിലെ കോണ്‍ക്രീറ്റ്‌ സ്ലാബ്‌ അപകടാവസ്‌ഥയില്‍. പറക്കോട്‌ എന്‍.എസ്‌.യു.പി സ്‌കൂളിന്‌ സമീപമാണ്‌ ഓടയുടെ മുകളിലെ കോണ്‍ക്രീറ്റ്‌ മേല്‍മൂടിയുടെ കോണ്‍ക്രീറ്റ്‌ ഇളകി കമ്പി തെളിഞ്ഞു കാണുന്നത്‌. ഇതു വഴി നടക്കുന്നവരുടെ കാല്‍ കോണ്‍ക്രീറ്റ്‌ സ്ലാബില്‍ തെളിഞ്ഞ്‌ നില്‌ക്കുന്ന തുരുമ്പ്‌ പിടിച്ച കമ്പികള്‍ക്കിടയില്‍ കുടുങ്ങി അപകടം സംഭവിക്കാം.
ഇവിടെ മിക്ക ഭാഗത്തും ഓടയ്‌ക്ക് മുകളിലെ സ്ലാബുകള്‍ ബലക്ഷയം സംഭവിച്ച്‌ സിമിന്റ്‌ പ്ലാസ്‌റ്ററിംഗും കോണ്‍ക്രീറ്റും ഇളകി അപകടാവസ്‌ഥയിലാണ്‌. കാല്‍നട യാത്രക്കാര്‍ പോകുമ്പോള്‍ സ്ലാബ്‌ ഒടിഞ്ഞ്‌ ഓടയില്‍ വീണ്‌ യാത്രക്കാര്‍ക്ക്‌ അപകടം സംഭവിക്കാം. ഈ ഭാഗത്തെ ഓടയ്‌ക്ക് മുകളില്‍ കിടക്കുന്ന പഴക്കം ചെന്ന സ്ലാബുകള്‍ മാറ്റി പുതിയവ സ്‌ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവിശ്യം ശക്‌തമാണ്‌.
സ്ലാബുകള്‍ തകര്‍ന്ന്‌ കിടക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായെങ്കിലും പൊളിഞ്ഞ സ്ലാബുകള്‍ നീക്കാന്‍ അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

Ads by Google
Advertisement
Friday 13 Mar 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW