Saturday, March 14, 2026 Last Updated 12 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 11.05 AM

ഹെവി വെഹിക്കിള്‍ എക്‌സ്പോ ശ്രദ്ധേയമായി

അടൂര്‍ : ശ്രീനാരായണ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹെവി വെഹിക്കിള്‍ എക്‌സ്പോ ശ്രദ്ധേയമായി. എസ്‌. എന്‍. ഐ. ടി കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 10, 2026-ന്‌ ഇകഢഞകഏട 26 എന്ന പേരില്‍ ഹെവി വാഹനങ്ങളുടെ എക്‌സ്പോ സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍വെച്ച്‌, ഏറ്റവും വലിയ ഹെവി വെഹിക്കിള്‍ എക്‌സ്പോയായാണ്‌ ഈ പരിപാടി ശ്രദ്ധ നേടിയത്‌. സിവില്‍ എന്‍ജിനീയറിംഗ്‌ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ഭീമന്‍ യന്ത്രങ്ങളും വാഹനങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്‌ ഈ എക്‌സ്പോ സംഘടിപ്പിച്ചത്‌.
ഇടുക്കി ആര്‍ എം സി യുടെ കോണ്‍ക്രീറ്റ്‌ മിക്‌സര്‍,ബൂം പമ്പ്‌,കൂടാതെ ജെ.സി.ബി, ക്രെയിന്‍, റോഡ്‌ റോളര്‍, ട്രാക്‌ടര്‍ എന്നിവ ആയിരുന്നു പ്രധാന ആകര്‍ഷണങ്ങള്‍. നിര്‍മ്മാണ മേഖലയിലെ സാങ്കേതിക വിദ്യകളും ആധുനിക യന്ത്രോപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരിട്ട്‌ പരിചയപ്പെടാനുള്ള മികച്ച അവസരമായിരുന്നു ഈ എക്‌സ്പോ. ഇതിനോടൊപ്പം സുല്‍ത്താന്‍, ഡെല്‍മണ്‍, പി ജെ ഗ്രൂപ്പ്‌, ടൈഗര്‍ ഹില്‍സ്‌, സുഡൂസ്‌ കസ്‌റ്റം, കെ കെ പുട്ട്‌ വണ്ടി, ഗടഞഠഇ എന്നിവയും പങ്കെടുത്തു. കോളേജ്‌ ക്യാമ്പസില്‍ നടന്ന എക്‌സ്പോ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ അനുഭവമായി മാറി.സിവില്‍ എഞ്ചിനീയറിംഗ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ങ്കണ്ടര്‍"ണ്ടട്ട 26 എക്‌സ്പോ വലിയ വിജയമായി മാറിയതായി ഇതിന്റെ സംഘാടകരായ അലോക്‌ജിത്‌ (നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ), ലക്ഷ്‌മി പ്രിയ ആര്‍ (ഉപവകുപ്പ്‌ മേധാവി ), രേഷ്‌മ സി (അസോസിയേറ്റ്‌ പ്ര?ഫസര്‍), നയന അജയകുമാര്‍ (അസിസ്‌റ്റന്റ്‌ പ്ര?ഫസര്‍) എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 13 Mar 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW