Saturday, March 14, 2026 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 11.05 AM

പരുമല ജങ്‌ഷനിലെ വെള്ളക്കെട്ട്‌; 47.2 ലക്ഷം രൂപ അനുവദിച്ചു

തിരുവല്ല : ചെങ്ങന്നൂര്‍ - മാന്നാര്‍ റോഡില്‍ പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ ആശുപത്രിക്ക്‌ സമീപം ഷാപ്പു പടി ജംഗഷനില്‍ സ്‌ഥിരമായി വെള്ളക്കെട്ട്‌ ഉണ്ടാകുന്ന ഭാഗത്ത്‌ ഡ്രെയിനേജ്‌ സൗകര്യങ്ങള്‍ സ്‌ഥാപിക്കുന്നതിന്‌ 47.2 ലക്ഷം രൂപ അനുവദിച്ച്‌ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ്‌ എം. എല്‍ .എ അറിയിച്ചു . ചെറിയ മഴയില്‍ പോലും കൃത്യമായ നിര്‍ണ്മമന മാര്‍ണ്മമില്ലാത്തിനാല്‍ ജലം ഒഴുകി പോകാതെ ദിവസങ്ങളോളം വെള്ളം കെട്ടി കിടക്കുന്നത്‌ കാരണം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്‌.
ഈ ഭാഗത്ത്‌ ആശുപത്രിയിലേക്ക്‌ പോകുന്ന ആംബുലന്‍സ്‌ ഉള്‍പ്പെടെയുള്ള വാഹനങ്ങളും കാല്‍നടക്കാരും വളരെ ബുദ്ധിമുട്ട്‌ അനുഭവിയ്‌ക്കകയാണ്‌.
ഈ ഭാഗം ഉയര്‍ത്തി ഡ്രെയിനേജ്‌ നിര്‍മ്മിച്ച്‌ വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിന്‌ തുക അനുവദിക്കണമെന്നുള്ള ആവശ്യം എം. എല്‍. എ പൊതുമരാമത്ത്‌ മന്ത്രിയോട്‌ ഉന്നയിച്ചിരുന്നു .ഇതനുസരിച്ചു്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ചീഫ്‌ എന്‍ജിനീയറാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌ .

Ads by Google
Advertisement
Friday 13 Mar 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW