-->
പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിന്റെ പൊന്‍കുന്നം ബസ് സ്‌റ്റാന്‍ഡിലെ കാണിക്കവഞ്ചിയുടെ ചില്ല് എറിഞ്ഞുടച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെയാണ് കാണിക്കവഞ്ചിയുടെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്. കല്ല് കാണിക്കവഞ്ചിയുടെ ഉള്ളിലുണ്ടായിരുന്നു.
ദേവസ്വംഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് മാനസികാസ്വാസ്‌ഥ്യമുള്ളയാളെ കസ്‌റ്റഡിയിലെടുത്തു. ഇയാള്‍ കല്ലെറിഞ്ഞ് കാണിക്കവഞ്ചിയുടെ ചില്ലുടയ്‌ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാമ്പാടി സ്വദേശിയായ ഇയാളുടെ കുടുംബാംഗങ്ങളെത്തി രോഗവിവരം ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് താക്കീത് നല്‍കി വിട്ടയച്ചു.