-->
ചങ്ങനാശേരി: നിയോജക മണ്ഡലത്തില്‍ കാര്‍ഷിക മേഖലയില്‍ 5 വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്തത് 11.572 കോടി രൂപയുടെ വികസന പദ്ധതികളെന്നു ജോബ് മൈക്കിള്‍ എം.എല്‍.എ.അറിയിച്ചു.ഇതിലൂടെ ഏകദേശം 22 പാടശേഖരങ്ങള്‍ക്കും നിരവധി കര്‍ഷകര്‍ക്കും പ്രയോജനമുണ്ടകുമെന്നും എം.എല്‍.എ. പറഞ്ഞു. കൂട്ടിച്ചേര്‍ത്തു.
രണ്ടാം കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ടു 2.77 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. പാക്കേജിന്റെ ഭാഗമായി പാടശേഖരങ്ങളുടെ ബണ്ടുകള്‍, തോടുകള്‍, കരിങ്കെട്ടുകള്‍ എന്നിവയുടെ നവീകരണവും സംരക്ഷണവും നടപ്പിലാക്കുന്നു. ഇതിലൂടെ കുട്ടനാട് പ്രദേശത്തെ കൃഷി സംരക്ഷിക്കുകയും ജലനിര്‍മ്മാണ സംവിധാനം ശക്‌തിപ്പെടുത്തുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യം.വാഴപ്പള്ളി, കുറിച്ചി, പായിപ്പാട്, ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവടങ്ങളിലാണ് പദ്ധതിമൂലം നേട്ടങ്ങളുണ്ടാകുന്നത്. പറയനടി പാടശേഖരം നവീകരണം 123.7 ലക്ഷം ചെലവില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മണ്ണങ്കര, വാണിയങ്കേരി, കരിക്കണ്ടം തുടങ്ങിയ പാടശേഖരങ്ങളില്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ചില പുതിയ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതിനാല്‍ പ്രവൃത്തികള്‍ ആരംഭിച്ചു.
കാവാലിക്കരി പാടശേഖരം പദ്ധതി കരാറുകാരന്റെ മരണത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു. കരാറുകാരനെ മാറ്റി പുതിയ ആളിനു കരാര്‍ നല്‌കുന്ന നടപടികള്‍ നടന്നുവരികയാണ്. ഓടേറ്റി പാടശേഖരം സംരക്ഷണ പ്രവര്‍ത്തി റീ-ടെന്‍ഡറിംഗ് ഘട്ടത്തിലാണ്. പദ്ധതികള്‍ വഴി കുട്ടനാടിനോട് ചേര്‍ന്ന് കിടക്കുന്ന ചങ്ങനാശേരി മണ്ഡലത്തിലെ പാടശേഖരങ്ങളിലെ കൃഷി സംരക്ഷണം ശക്‌തമാകും. ജലനിര്‍മ്മാണ വിതരണ ഉപയോഗ സംവിധാനം മെച്ചപ്പെടും, നെല്‍കൃഷി ഉല്‍പ്പാദനം വര്‍ദ്ധിക്കും, കര്‍ഷകരുടെ വരുമാനവും ജീവിതോപാധിയും മെച്ചപ്പെടുമെന്നും എം.എല്‍.എ. പറഞ്ഞു.