-->
കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഉടമസ്‌ഥതയിലുള്ള അക്ഷരം ഭാഷസാഹിത്യസാംസ്‌കാരിക മ്യൂസിയത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം.കിഫ്‌ബി ധനസഹായത്തോടെയാണ് തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.
കിഫ്‌ബി 16.18 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 13000 സ്‌ക്വയര്‍ഫീറ്റ് വിസ്‌തീര്‍ണ്ണത്തിലാണ് അക്ഷരം മ്യൂസിയത്തിന്റെ തുടര്‍ഘട്ടങ്ങള്‍ വിഭാവനംചെയ്‌തിരിക്കുന്നത്. ലോകത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട ലിപികളുടെ പരിണാമചരിത്രം, മലയാള കവിതാസാഹിത്യചരിത്രം, ഗദ്യസാഹിത്യചരിത്രം, വൈജ്‌ഞാനികസാഹിത്യം എന്നിവ അടയാളപ്പെടുത്തുന്ന എട്ട് ഗാലറികള്‍ ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ടം.
മ്യൂസിയത്തില്‍ പ്രദര്‍ശനഗാലറികളോടൊപ്പംതന്നെ ആക്‌ടിവിറ്റി കോര്‍ണറുകള്‍, ഡിജിറ്റൈസേഷന്‍ ലാബ്, ഓഡിയോവീഡിയോ സ്‌റ്റുഡിയോ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വിപുലമായ പുരാരേഖപുരാവസ്‌തു ശേഖരങ്ങള്‍, കണ്‍സര്‍വേഷന്‍ യൂണിറ്റ്, പുസ്‌തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം, ലൈബ്രറി കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിനോടൊപ്പംതന്നെ 10000 സ്‌ക്വയര്‍ഫീറ്റ് വരുന്ന പഴയ ഇന്ത്യാ പ്രസ് കെട്ടിടം പുനരുദ്ധരിച്ച് ഓഡിറ്റേറിയവും ബിസിനസ്സ് സെന്ററുമാക്കി മാറ്റും.ആദ്യഘട്ടം പൂര്‍ത്തിയാക്കി പൊതുജനത്തിനായി സമര്‍പ്പിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വിദ്യാര്‍ത്ഥികളുംഗവേഷകരും വിദേശികളും ബഹുജനങ്ങളുമുള്‍പ്പെടെ 7883 പേര്‍ മ്യൂസിയം സന്ദര്‍ശിച്ചു.മഹാത്മാഗാന്ധി സര്‍വ്വകലാശാലയുമായി ചേര്‍ന്ന് ഇന്റേണ്‍ഷിപ്പ് കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള കരാറില്‍ അക്ഷരം മ്യൂസിയം ഒപ്പുവെച്ചിട്ടുണ്ട്. വിദേശികള്‍ അടക്കമുള്ളവര്‍ക്ക് മലയാളഭാഷാപഠനത്തിനായി പ്രത്യേക കോഴ്‌സ് അക്ഷരം മ്യൂസിയം വിഭാവനംചെയ്‌തിട്ടുണ്ട്. ഇം?ീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളുടെ പഠനത്തിനായി അന്താരാഷ്ര്‌ടതലത്തില്‍ അംഗീകരിച്ചിരിക്കുന്ന പാഠ്യപദ്ധതിയുടെ രീതിയില്‍ത്തന്നെയാണ് ഈ കോഴ്‌സും വിഭാവനംചെയ്‌തിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.