Saturday, March 14, 2026 Last Updated 26 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.56 AM

കോട്ടയം കേന്ദ്രീകരിച്ച്‌ എഫ്‌.എം. റേഡിയോ നിലയം

കോട്ടയം: ജില്ലാ ആസ്‌ഥാനമായ കോട്ടയം കേന്ദ്രീകരിച്ച്‌ എഫ്‌.എം.റേഡിയോ നിലയം സ്‌ഥാപിക്കുമെന്ന്‌ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ്‌ മന്ത്രി അശ്വനി വൈഷ്‌ണവ്‌ ഉറപ്പ്‌ നല്‍കിയതായി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി അറിയിച്ചു.
കൊച്ചി,ദേവി കുളം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലാണ്‌ ഇപ്പോള്‍ എഫ്‌.എം റേഡിയോ നിലയങ്ങള്‍ ഉള്ളത്‌. ഈ സ്‌റ്റേഷനുകളില്‍ നിന്നുള്ള എഫ്‌.എം റേഡിയോ സിഗ്നല്‍ ജില്ലയുടെ ഭൂരിഭാഗം സ്‌ഥലങ്ങിലും ലഭിക്കുന്നില്ല. തരംഗങ്ങളുടെ സഞ്ചാര വഴിയിലുള്ള മലകളും, ഫ്‌ളാറ്റ്‌ സമുച്ചയങ്ങളും പ്രസരണത്തിന്‌ തടസമാകുന്നു. അതുകൊണ്ട്‌ 50 കിലോ മീറ്ററില്‍ താഴെ മാത്രമേ എഫ്‌.എം.പ്ര ക്ഷേപണം ശരിയായ രീതിയില്‍ ലഭിക്കുകയുള്ളു എന്നും ഇതിന്‌ പരിഹാരം ഉണ്ടാകണമെങ്കില്‍ കോട്ടയത്ത്‌ സേ്‌റ്റഷന്‍ സ്‌ഥാപിക്കണമെന്നും മന്ത്രിയുമായുള്ള കൂടികാഴ്‌ചയില്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു.
ആകാശവാണി നിലയത്തിലൂടെ ഫ്രീക്കന്‍ സി മോഡുലേഷന്‍ (എഫ്‌.എം) എന്ന സാങ്കേതിക വിദ്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതു കൊണ്ട്‌ റേഡിയോ പരിപാടികള്‍ കൂടുതല്‍ ആസ്വാദ്യകരമായി മാറിയിരിക്കുകയാണ്‌.
അക്ഷര നഗരിയായ കോട്ടയം കേന്ദ്രമായി എഫ്‌.എം റേഡിയോ നിലയം അനുവദിച്ചാല്‍ ശ്രോതാക്കള്‍ക്ക്‌ ആസ്വാദ്യ ജനകവും വിജ്‌ഞാന പ്രദവുമായ ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കുവാന്‍ സാധിക്കുമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Friday 13 Mar 2026 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW