-->
ചങ്ങനാശേരി: പായിപ്പാട് പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്നു കൊടിയേറി 22-ന് ആറാട്ടോടുകൂടി സമാപിക്കുമെന്ന് ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് രാവിലെ 10ന് തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. വൈകിട്ട് 5.30 തിരുവരങ്ങ് ഉദ്‌ഘാടനം, 7ന് തിരുവാതിര, 8ന് ജയകേരള ചില്‍ഡ്രന്‍സ് തീയേറ്ററിന്റെ നാടകം സ്വാമി അയ്യപ്പന്‍.
നാളെ രാവിലെ 8ന് ഏകാഹനാരായണീയ യജ്‌ഞം. വൈകീട്ട് 7ന് നൃത്താര്‍ച്ചന, രാത്രി 8ന് നാടകം ബി.സി.321 മഗധ, 15ന് വൈകീട്ട് 7ന് വീരനാട്യം ആലിങ്ങലമ്മ 16ന് വൈകീട്ട് 6ന് സോപാന സംഗീതം, രാത്രി 8ന് നൃത്തം,17ന് വൈകീട്ട് 6.35 സംഗീതസദസ്സ്, രാത്രി 8ന് നാടകം മിഠായിതെരുവ്, 18ന് വൈകീട്ട് 5ന് പായിപ്പാട് കിഴക്ക് 286-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി ജംഗ്‌ഷനിലേയ്‌ക്ക് പുറപ്പാട് എഴുന്നള്ളത്ത്. 19ന് വൈകീട്ട് 5ന് പായിപ്പാട് പടിഞ്ഞാറ് 1794-ാം നമ്പര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ആരമലമഹാദേവക്ഷേത്രത്തിലേയ്‌ക്ക് പുറപ്പാട് എഴുന്നള്ളത്ത്.
20ന് വൈകീട്ട് 6ന് കാഴ്‌ചശ്രീബലി, സേവ, രാത്രി 9ന് ഗാനമേള, 21ന് ഉച്ചക്ക് 12ന് ഉത്സവബലിദര്‍ശനം, 1.30 ഉത്സവബലിസദ്യ, രാത്രി 9.15 ചരിത്രനാടകം ഉമ്മിണിത്തങ്ക, പുലര്‍ച്ചെ 1ന് പള്ളിവേട്ട. 22ന് രാവിലെ 8ന് കാര്യസിദ്ധിപൂജ, 11.30 തിരുനാള്‍സദ്യ, വൈകീട്ട് 4.05ന് കൊടിയിറക്ക് 5ന് ആറാട്ട് പുറപ്പാട്, 6ന് ആറാട്ടുവരവ്.
രാത്രി 8ന് കളമെഴുത്തുംപാട്ടും, 8.30ന് സിനിമാതാരം സരയൂമോഹനനും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി. ദേവസ്വം പ്രസിഡന്റ് എ.മനോജ്, ഡി.മധുസൂദനന്‍നായര്‍, ശ്രീകേഷ് എസ്.നായര്‍, ശിവദാസന്‍നായര്‍, രാജേഷ് ശിവഗംഗ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.