Sunday, March 15, 2026 Last Updated 11 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.55 AM

അസാധ്യകാര്യങ്ങള്‍ സാധ്യമാക്കുന്ന സര്‍ക്കാര്‍: റോഷി അഗസ്‌റ്റിന്‍

uploads/news/2026/03/829990/2.jpg

കട്ടപ്പന: അസാധ്യമെന്ന്‌ കരുതിയ പദ്ധതികള്‍പോലും നടപ്പിലാക്കാന്‍ ഇച്‌ഛാശക്‌തിയുള്ള സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍. വയനാട്‌ തുരങ്കപാതയുടെ നിര്‍മാണം ഇതിന്‌ ഉദാഹരണമാണ്‌. അതു കൊണ്ട്‌ തന്നെ കട്ടപ്പന - കമ്പം തുരങ്ക പാത യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റ യാത്രയുടെ മൂന്നാം ദിനത്തിലെ ആദ്യകേന്ദ്രമായ സ്വരാജില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂപ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിച്ചുവരികയാണ്‌. നിര്‍മിച്ച ഒരു കെട്ടിടവും കോടതി നിര്‍ദ്ദേശം വന്നു പൊളിക്കേണ്ടി വരില്ലെന്ന്‌ ഉറപ്പാക്കിയത്‌ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കണം എന്നാണ്‌ സര്‍ക്കാരിന്റെ നയം. എന്നാല്‍ കപട പരിസ്‌ഥിതിവാദികളെ മറയാക്കി ജനങ്ങള്‍ക്ക്‌ പട്ടയം നിഷേധിക്കാനാണ്‌ ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നാംദിനമായ ഇന്നലെ സ്വരാജ്‌, ലബ്ബക്കട, പുലിയന്‍മല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു കട്ടപ്പനയില്‍ സമാപിച്ചു. കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ ജോസ്‌ കെ. മാണി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. റോമിയോ സെബാസ്‌റ്റിയന്‍ മാനേജരായ ജാഥയില്‍ എം.കെ. പ്രിയന്‍ ആണ്‌ വൈസ്‌ ക്യാപ്‌റ്റന്‍. അംഗങ്ങളായ ഷാജി കാഞ്ഞമല, വി ആര്‍ സജി, കെ. ജി. സത്യന്‍, സുനില്‍ സെബാസ്‌റ്റ്യന്‍, ഷിജോ തടത്തില്‍, ജയിംസ്‌ ണ്ടാക്കുഴി, അഭിലാഷ്‌ മാത്യു, എം പി കുര്യന്‍, സോമന്‍ എസ്‌. നായര്‍, സലിം, ജോമോന്‍ പൊടിപാറ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 13 Mar 2026 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW