Sunday, March 15, 2026 Last Updated 46 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.54 AM

കൃഷിക്കും വിദ്യാഭ്യാസത്തിനും ഭവന നിര്‍മാണത്തിനും മുന്‍ഗണന

ചെറുതോണി: മരിയാപുരം ഗ്രാമ പഞ്ചായത്ത്‌ കൃഷി, വിദ്യാഭ്യാസം ഭവന നിര്‍മാണം ഉള്‍പ്പെടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ്‌ അവതരിപ്പിച്ചു. ധനകാര്യ സ്‌റ്റാന്‍ ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ്‌ പ്രസിഡന്റ്‌ സണ്ണി ജോണാണ്‌ അവതരിപ്പിച്ചത്‌.
മുന്‍ സാമ്പത്തിക വര്‍ഷത്തെ നീക്കിയിരിപ്പ്‌ ഉള്‍പ്പെടെ 16 കോടി 17 ലക്ഷത്തി 96182 രൂപ വരവും, 11 കോടി 97 ലക്ഷത്തി 74933 രൂപ ചെലവും, നാല്‌ കോടി 20 ലക്ഷത്തി 21249 രൂപ നീക്കി ബാക്കിയുമാണ്‌ ബജറ്റ്‌ പ്രതീക്ഷിക്കുന്നത്‌.
സമ്പൂര്‍ണ ശുചിത്വം, പിന്നോക്ക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മേഖല ക്ഷീര മേഖല, റോഡ്‌ കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്‌ഥാന വികസനത്തിന്‌ പ്രാധാന്യം നല്‍കിയാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന്‌ സമ്മേളനത്തില്‍ പ്രസിഡണ്ട്‌ ജിപ്‌സി ജിമ്മി അധ്യക്ഷത വഹിച്ചു.
ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എ.പി ഉസ്‌മാന്‍, ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ അറക്കപ്പറമ്പില്‍, പഞ്ചായത്ത്‌ സെക്രട്ടറി സന്ദീപ്‌ സുകുമാരന്‍, സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ജോളി ജോയ്‌, മിനിജോണി, എസ്‌ ശ്രീലാല്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 13 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW