-->
കട്ടപ്പന: എല്‍.ഡി.എഫ്. ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും. മന്ത്രി റോഷി അഗസ്‌റ്റിന്‍ ക്യാപ്‌റ്റനായി കഴിഞ്ഞ ഒന്‍പതിന് മൂലമറ്റത്തു നിന്നാണ് ജാഥ ആരംഭിച്ചത്.
സി.പി.ഐ. ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി എം.കെ. പ്രീയന്‍ വൈസ് ക്യാപ്‌റ്റനും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം റോമിയോ സെബാസ്‌റ്റ്യന്‍ മാനേജരുമായുള്ള ജാഥയില്‍ സി.പി.ഐ. ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി വി.ആര്‍. ശശി, കെ.എല്‍. ജോസഫ്, കെ.ജി. സത്യന്‍, സുനില്‍ സെബാസ്‌റ്റ്യന്‍, അനില്‍ കൂവ പ്ലാക്കല്‍, ഷാജി കാഞ്ഞമല, ജോസ് കുഴിക്കണ്ടം, ഷിജോ തടത്തില്‍, ജെയിംസ്, സോമന്‍ എസ്. നായര്‍, സിനോജ് വെള്ളാടി, സണ്ണി ഇല്ലിക്കല്‍, സി.എം. അസീസ്, ജോസ് ഞായര്‍കുളം എന്നിവര്‍ ജാഥാംഗങ്ങളുമാണ്.
ഇന്നലെ കാഞ്ചിയാര്‍ സ്വരാജില്‍നിന്നും ആരംഭിച്ച ജാഥ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ അഭിലാഷ് മാത്യു അധ്യക്ഷത വഹിച്ചു, കെ.സി ബിജു, ജോസ് കെ. മാണി, സി.വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ പ്രസംഗിച്ചു. ജാഥ ഇന്നലെ ലബ്ബക്കട, പുളിയന്‍ മല എന്നിവിടങ്ങളില്‍ പര്യടനം നടത്തി കട്ടപ്പനയില്‍ സമാപിച്ചു. സമാപനയോഗം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ഉദ്‌ഘാടനം ചെയ്‌തു. ഇന്ന് വെണ്‍മണിയില്‍ നിന്നും ആരംഭിക്കുന്ന ജാഥ കഞ്ഞിക്കുഴി, ചേലച്ചുവട്, കുതിരകല്ല്, പ്രകാശ്, കാമാക്ഷി എന്നിവിടങ്ങളില്‍ പര്യടനം നടത്തി തങ്കമണിയില്‍ സമാപിക്കും. ഇന്നത്തെ പര്യടനത്തിന്റെ ഉദ്‌ഘാടനം എല്‍.ഡി.എഫ്. ഇടുക്കി അസംബ്ലി മണ്ഡലം കണ്‍വീനര്‍ അനില്‍ കൂവപ്ലാക്കലും സമാപന സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസും ഉദ്‌ഘാടനം ചെയ്യും.