Sunday, March 15, 2026 Last Updated 46 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.54 AM

വേനല്‍മഴ കനിഞ്ഞില്ല; കരിഞ്ഞുണങ്ങി കാര്‍ഷിക മേഖല

കട്ടപ്പന: വേനല്‍മഴ കാര്യമായി പെയ്യാതിരുന്നതോടെ ഹൈറേഞ്ചില്‍ കാര്‍ഷിക മേഖല വരണ്ടുണങ്ങുന്നു. നാട്ടിന്‍പുറങ്ങളില്‍ ദിവസങ്ങളായി നല്ല മഴ ലഭിക്കുന്നുണ്ടെങ്കിലും ഹൈറേഞ്ചില്‍ കാര്യമായ മഴ ലഭിച്ചില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ഒന്നോ, രണ്ടോ ദിവസങ്ങളില്‍ മാത്രമാണ്‌ മഴ ലഭിച്ചത്‌.
കഴിഞ്ഞ ആഴ്‌ചയില്‍ വേനല്‍മഴ ശക്‌തമാ കുമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്‌ വന്നതോടെ കര്‍ഷകരും പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത്‌ മഴ ലഭിക്കാതെ വന്നതാണ്‌ തിരിച്ചടിയായിരിക്കുന്നത്‌. ഹൈറേഞ്ചിലെ പ്രധാന വിളയായ ഏലത്തിനു തന്നെയാണ്‌ മഴക്കുറവ്‌ പ്രതിസന്ധി തീര്‍ക്കുന്നത്‌. നിലവില്‍ 30 ഡിഗ്രിക്ക്‌ മുകളിലാണ്‌ ഹൈറേഞ്ചിലെ പലയിടങ്ങളിലെയും പകല്‍ താപനില.
അന്തരീക്ഷ താപനില ഉയരുന്നത്‌ ഏലച്ചെടികള്‍ കൂട്ടത്തോടെ കരിഞ്ഞു പോകുന്നതിന്‌ കാരണമാകും. തോട്ടങ്ങളിലെ പടുതാക്കുളങ്ങളിലും മറ്റും സംഭരിച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ചാണ്‌ കര്‍ഷകര്‍ ഇപ്പോള്‍ ചെടികള്‍ നനച്ചു കൊണ്ടിരിക്കുന്നത്‌. എന്നാല്‍ വേനല്‍ തുടര്‍ന്ന്‌ പോകുന്നതിനാല്‍ സംഭരിച്ചിരിക്കുന്ന വെള്ളം തീര്‍ന്നുപോകുന്ന സാഹചര്യമാണ്‌. വേനല്‍ മഴ ലഭിക്കുമ്പോള്‍ സംഭരണം വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്‌ കര്‍ഷകര്‍.
സാധാരണയായി വേനലിനെ അതിജീവിക്കാറുള്ള തേയിലച്ചെടികളും ഇത്തവണ വ്യാപകമായി കരിഞ്ഞുണങ്ങുന്നത്‌ കാണുന്നുണ്ട്‌. വന്‍കിട തോട്ടങ്ങളില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ചെടികള്‍ നനച്ചുകൊടുത്താണ്‌ സംരക്ഷിക്കുന്നത്‌. ചെറുകിട തോട്ടങ്ങളില്‍ ചെടികള്‍ കരിയാതിരിക്കാനുള്ള വളങ്ങളും മറ്റും ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ തേയില കര്‍ഷകര്‍ക്ക്‌ പണം മുടക്കി ഇത്തരത്തില്‍ സംരക്ഷണം ഒരുക്കാന്‍ സാധിക്കാതെ വരുന്ന സ്‌ഥിതിയാണ്‌. കാപ്പിക്കും കുരുമുളകിനും വേനല്‍ച്ചൂട്‌ പ്രതിസന്ധിയാണ്‌. കാപ്പിച്ചെടികളില്‍ ഇലകള്‍ വാടി നില്‍ക്കുന്ന കാഴ്‌ചയാണ്‌ ഹൈറേഞ്ച്‌ മേഖലയില്‍. കുരുമുളക്‌ ചെടികളിലും സ്‌ഥിതി സമാനം തന്നെ. വേനല്‍ നീണ്ടുനിന്നാല്‍ കാര്‍ഷികമേഖലയില്‍വലിയ നഷ്‌ടം നേരിടേണ്ടി വരുമെന്നും കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Friday 13 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW