-->
കട്ടപ്പന: ലഹരി സംഘങ്ങളുടെ പിടിയിലമര്‍ന്ന് ഇരട്ടയാര്‍ പഞ്ചായത്ത് മേഖല. ലഹരി സംഘങ്ങളെ പിടികൂടാന്‍ പോലീസും എക്‌സൈസും പരിശോധനകള്‍ ശക്‌തമാക്കു മ്പാഴും കഞ്ചാവ് അടക്കമുള്ളവയുടെ വിപണനത്തിന് പുതിയ വഴികള്‍ തേടുകയാണ് ഇടനിലക്കാര്‍. കിഞ്ഞദിവസം ഇരട്ടയാര്‍ അയ്യമലപ്പടിക്കുസമീപം റോഡരികിലെ മാലിന്യ കുപ്പയില്‍നിന്ന് വിവിധ പൊതികളിലായി സൂക്ഷിച്ചിരുന്ന 17 ഗ്രാം കഞ്ചാവ് കണ്ടെത്തി.
ഇവിടെ അപരിചിതരായ യുവാക്കളുടെ സാന്നിധ്യം മനസിലാക്കിയ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് റോഡരികിലെ മാലിന്യത്തില്‍നിന്ന് മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
തുടര്‍ന്ന് ഇരട്ടയാര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കട്ടപ്പന പോലീസില്‍ വിവരം അറിയിച്ചു. യുവാക്കള്‍ അടക്കമാണ് കഞ്ചാവ് മാഫിയയുടെ പിടി യില്‍ അകപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഞ്ചാവ് ഇവിടെ കൊണ്ടുവന്നത് ആരെന്ന കാര്യത്തില്‍ യാതൊരു വ്യക്‌തതയുമില്ല. കഴിഞ്ഞദിവസം കാഞ്ചിയാര്‍ സ്വരാജിലും സമാന രീതിയില്‍ പോലീസ് കഞ്ചാവ് പിടികൂടിയിരുന്നു.
വില്‍പ്പനയ്‌ക്കായി എത്തിയ ആളെ കസ്‌റ്റഡിയില്‍ എടുത്ത് ഇയാളില്‍നിന്ന് 40 ഗ്രാം കഞ്ചാവാണ് കണ്ടത്തിയത്.
എന്നാല്‍ ഇതിന്റെ മുഖ്യ കണ്ണികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇടനിലക്കാരായ ആളുകള്‍ വലിയ രീതിയില്‍ കഞ്ചാവ് വാങ്ങി ഇത്തരത്തില്‍ വിവിധ സ്‌ഥലങ്ങളില്‍ ആളൊഴിഞ്ഞ മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപിച്ചതിനുശേഷം ആവശ്യക്കാര്‍ എത്തുമ്പോള്‍ ഇവിടെ എത്തി ആവശ്യം അനുസരിച്ച് നല്‍ക്കുകയാണ് രീതി എന്നും പറയുന്നു. കഞ്ചാവ് വിപണനത്തിന്റെ പുതിയ രീതികള്‍ വിപണക്കാര്‍ തേടുന്നതോടെ പൊലീസിന്റയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കാനാണ് തീരുമാനം.