Sunday, March 15, 2026 Last Updated 47 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.51 AM

യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ നേട്ടമുണ്ടാക്കി: ഡോ.കെ.എന്‍ രാഘവന്‍

uploads/news/2026/03/829979/1.jpg

കൊച്ചി: യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിലൂടെ ഇന്ത്യ വലിയ നേട്ടം കൈവരിച്ചപ്പോള്‍ യു.എസ്‌ സൃഷ്‌ടിച്ച ബുദ്ധിമുട്ടുകള്‍ക്കിടയിലും അതിജീവിച്ച്‌ മുന്നോട്ട്‌ പോകാന്‍ കഴിഞ്ഞതായി സീഫുഡ്‌ എക്‌സ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ സെക്രട്ടറി ജനറല്‍ ഡോ.കെ.എന്‍ രാഘവന്‍ പറഞ്ഞു.
കേരള മാനേജ്‌മെന്റ്‌ വാരാഘോഷത്തിന്റെ ഭാഗമായി പനമ്പള്ളി നഗര്‍ കെ.എം.എ മാനേജ്‌മെന്റ്‌ ഹൗസില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറും അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളും; മുമ്പോട്ടേക്കുള്ള വഴികള്‍ എന്ന വിഷയത്തില്‍ നടത്തിയ ഇന്‍സൈറ്റ്‌ എക്‌സ് സീരിസ്‌ പതിനെട്ടാം എഡിഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോവിഡ്‌ പോലെ ഈ കാലഘട്ടം അതിജീവിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.യൂറോപ്യന്‍ യൂണിയന്‍ വളരെ പ്രത്യേകത നിറഞ്ഞ ബിസിനസ്‌ കേന്ദ്രമാണ്‌. 26 രാജ്യങ്ങള്‍ ഒരുമിച്ച്‌ ഒരു പൊതുവായ കറന്‍സിയും കസ്‌റ്റംസ്‌ സംവിധാനവും ഉപയോഗിക്കുന്നുവെന്നതിനാല്‍ അവിടേക്ക്‌ കയറ്റുമതി ചെയ്യുന്നത്‌ ഒരൊറ്റ വലിയ വിപണിയിലേക്ക്‌ കയറ്റുമതി ചെയ്യുന്നതു പോലെയാണ്‌.
യൂറോപ്യന്‍ യൂണിയന്റെ മൊത്തം വ്യാപാര വലുപ്പം ഏകദേശം 10 ട്രില്യണ്‍ ഡോളറാണ്‌. നാലു ട്രില്യണ്‍ കയറ്റുമതിയും ആറു ട്രില്യണ്‍ ഇറക്കുമതിയുമാണ്‌ നടക്കുന്നത്‌. അതിനാല്‍ യൂറോപ്യന്‍ യൂണിയനില്‍ വ്യാപാര പ്രവേശനം നേടുന്നത്‌ വലിയ വാങ്ങല്‍ ശേഷിയുള്ള വിപണിയില്‍ സമതലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം.എ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ അല്‍ജിയേഴ്‌സ്‌ ഖാലിദ്‌ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ്‌ വീക്ക്‌ ചെയര്‍ ഡോ.അനില്‍ ജോസഫ്‌ സ്വാഗതവും മാനേജിംഗ്‌ കമ്മിറ്റി അംഗം എബ്രഹാം ഓലിക്കല്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Friday 13 Mar 2026 10.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW