Sunday, March 15, 2026 Last Updated 41 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.49 AM

കുണ്ടുവളവ്‌ - ശങ്കര്‍ ജംഗ്‌ഷന്‍ റോഡ്‌ പുനര്‍നിര്‍മാണത്തിന്‌ തുടക്കം

uploads/news/2026/03/829975/3.jpg

ചേര്‍ത്തല: തണ്ണീര്‍മുക്കം കുണ്ടുവളവ്‌ - ശങ്കര്‍ ജംഗ്‌ഷന്‍ റോഡ്‌ പുനര്‍ നിര്‍ മാണത്തിന്‌ തുടക്കമായി. ബജറ്റില്‍ അനുവദിച്ച 1.8 കോടി രൂപ ഉപയോഗിച്ചാണ്‌ 880 മീറ്റര്‍ നീളമുള്ള റോഡ്‌ ബി. എം.ബി.സി നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നത്‌. നിലവിലുള്ള കലുങ്ക്‌ വീതി കൂട്ടുന്നതോടൊപ്പം ആവശ്യമായ സ്‌ഥലങ്ങളില്‍ സംരക്ഷണഭിത്തി, റോഡ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയും ഒരുക്കും. മന്ത്രി പി പ്രസാദ്‌ നിര്‍മാണ ഉദ്‌ഘാടനം നിര്‍വഹിച്ചു. മണ്ഡലത്തിലെ ഭൂരിഭാഗം പി.ഡബ്ല്യു. ഡി റോഡുകളും ബി.എം ബി.സി നിലവാരത്തിലേക്ക്‌ ഉയര്‍ത്തിയതായും അവശേഷി ക്കുന്ന റോഡുകള്‍ക്ക്‌ പണം അനുവദിച്ച്‌ ടെന്‍ഡര്‍ നടപടികളിലേക്ക്‌ കടന്നതായും മന്ത്രി പറഞ്ഞു.
തണ്ണീര്‍മുക്കം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. കെ. പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം വിജയശ്രീ സുനില്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എന്‍.കെ. ഹരിഹരപ്പണിക്കര്‍, കെ.ആര്‍. യമുന, പ്രവീണ്‍ ജി.പണിക്കര്‍, പത്മിനി സദാനന്ദന്‍, ബിന്ദു, എസ്‌. പ്രകാശന്‍, എസ്‌. നിധീഷ്‌, ഇ.ആര്‍. ഗിരിജ, സി. കെ. സത്യന്‍, ജസ്‌റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 13 Mar 2026 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW