Sunday, March 15, 2026 Last Updated 40 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.49 AM

അവള്‍ ഇനി കേരളത്തിന്റെ തണലില്‍

uploads/news/2026/03/829974/2.jpg

ആലപ്പുഴ: അന്യ സംസ്‌ഥാനക്കാരായ രക്ഷകര്‍ത്താക്കള്‍ ഉപേക്ഷിച്ച 13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ആലപ്പുഴ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവശേഷം സറണ്ടര്‍ ചെയ്‌ത കുഞ്ഞിനെയാണ്‌ ആലപ്പുഴ ജില്ലാ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തത്‌. സറണ്ടര്‍ നിയമ പ്രകാരമാണ്‌ കുഞ്ഞിന്‌ ഏറ്റെടുത്തത്‌. പ്രസവശേഷം കുഞ്ഞിനെ നിയമപരമായി ഉപേക്ഷിക്കാനുള്ള വഴികളാണ്‌ അമ്മത്തൊട്ടിലും സറണ്ടറും, സി.ഡബ്യൂ.സി തയ്യാറാക്കിയ സറണ്ടര്‍ ഡീഡില്‍ ഒപ്പുവയ്‌ക്കുന്നതോടുകൂടി കുഞ്ഞിന്റെ പൂര്‍ണ്ണ സംരക്ഷണം സി.ഡബ്യൂ.സിക്കാവും. ഡീഡില്‍ ഒപ്പ്‌ വെച്ച ശേഷം രക്ഷകര്‍ത്താക്കള്‍ക്ക്‌ മടങ്ങാം. പിന്നീട്‌ അവരുടെ മേല്‍ അന്വേഷണമോ മറ്റ്‌ നടപടികളോ ഉണ്ടാവില്ല.
60 ദിവസം രക്ഷകര്‍ത്താവിനെ പുനര്‍ ആലോചനയ്‌ക്കുള്ള സമയം നല്‍കും. 60 ദിവസം കഴിഞ്ഞാല്‍ കുഞ്ഞിനെ അഡോപ്‌ഷന്‍ നടപടികളിലേക്ക്‌ നീക്കും. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന സറണ്ടര്‍ നടപടികളില്‍ ആലപ്പുഴ ജില്ലാ സി.ഡബ്യൂ.സി ചെയര്‍പേഴ്‌സണ്‍ ഗീത, ഡിസ്‌ട്രിക്‌ട് ചൈല്‍ഡ്‌ പ്ര?ട്ടക്ഷന്‍ ഓഫീസര്‍ ജിജി ജോണ്‍, ശിശുവികാസ്‌ ഭവന്‍ ഹോം മാനേജര്‍ മിഥുന്‍ ഷാ, സോഷ്യല്‍ വര്‍ക്കര്‍ പ്രിമ, സ്‌റ്റാഫ്‌ നഴ്‌സ് അഞ്‌ജു തുടങ്ങിയവര്‍ പങ്കെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ ഡോ. ഹരികുമാര്‍ കുഞ്ഞിനെ സി.ഡബ്യൂ.സിക്ക്‌ കൈമാറി. കുഞ്ഞിന്റെ തുടര്‍ സംരക്ഷണം കേരള സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ശിശു വികാസ്‌ ഭവന്‍ ഏറ്റെടുത്തു.

Ads by Google
Advertisement
Friday 13 Mar 2026 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW