-->
കലവൂര്‍: മതസൗഹാര്‍ദത്തിന്റെ സന്ദേശം വിളിച്ചോതി വളവനാട് ലക്ഷ്‌മി നാരായണ ക്ഷേത്രം സ്‌നേഹത്തിന്റെ നോമ്പുതുറവ് സംഘടിപ്പിച്ചു. എല്ലാവര്‍ഷവും അരിഫായി സുന്നി ജുമാ മസ്‌ജിദ് പാപ്പാളി യില്‍ ഇരുപത്തിയൊന്നാം നോമ്പ് തുറവി ക്ഷേത്രം സംഘടിപ്പിച്ചുവരുന്നു. ഈ വര്‍ഷത്തെ നോമ്പ് തുറവി ചടങ്ങില്‍ ഉസ്‌താദ് അയൂബ് ജോഹ അസഹരി അധ്യക്ഷത വഹിച്ചു. ലക്ഷ്‌മി നാരായണ ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമി മുഖ്യ സന്ദേശം നല്‍കി,കൃത്യമായി നോമ്പ് എടുത്തുവരുന്ന ആലപ്പുഴ എം.എല്‍.എ. പി.പി. ചിത്തരഞ്‌ജന്‍ നോമ്പ് തുറവിക്കായി എത്തിച്ചേരുകയും ചടങ്ങില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തുകയും ചെയ്‌തു. ക്ഷേത്രം പ്രസിഡന്റ് അഡ്വ. പി.പി ബൈജു, വൈസ് പ്രസിഡന്റ് രാജു പള്ളിപ്പറമ്പില്‍, ട്രഷറര്‍ ഓമനക്കുട്ടന്‍, ജോയിന്‍ സെക്രട്ടറി സുരേഷ് താമരച്ചാല്‍, മസ്‌ജിദ് ഭാരവാഹികളായ പ്രസിഡന്റ് സനൂപ് കുഞ്ഞുമോന്‍, ജനറല്‍ സെക്രട്ടറി ഹബീബ് എച്ച്, ഖജാന്‍ജി താജുദ്ദീന്‍ ഹാഷ്‌മി സാംസ്‌കാരിക പ്രവര്‍ത്തകരായ ജോസഫ് മാരാരിക്കുളം, എം.ഇ ഉത്തമക്കുറുപ്പ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നില്‍ മുസ്ലിം, ക്രിസ്‌ത്യന്‍, ഹിന്ദു സമുദായങ്ങളില്‍ നിന്ന് അനേകംപേര്‍ പങ്കെടുത്തു.