-->
എടത്വാ: തലവടി പഞ്ചായത്തില്‍ 2026-27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. കൃഷിക്കും കുടിവെള്ള വിതരണത്തിനും മുന്‍ഗണന.
40.60 കോടി രൂപ വരവും 40.06 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് സിന്ധു വി.ആര്‍ അവതരിപ്പിച്ചത്.
കൃഷിക്ക് 16 കോടി രൂപയും കുടിവെള്ള വിതരണത്തിന് ഒരുകോടി രൂപയുമാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കൂടാതെ പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിനും, അടിസ്‌ഥാന സൗകര്യ വികനത്തിനും, ഭവന നിര്‍മ്മാണത്തിനും, തെരുവുനായ ശല്യം കുറയ്‌ക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍ അധ്യക്ഷത വഹിച്ചു.