-->
ചേര്‍ത്തല: പശ്‌ചാത്തല സൗകര്യവികസനത്തിനും നഗര ആസൂത്രണത്തിനും വിനോദസഞ്ചാര മേഖലയ്‌ക്കും പരിഗണന നല്‍കി ചേര്‍ത്തല നഗരസഭാ ബജറ്റ്. 77,53, 52, 0 65 രൂപ വരവും 75, 91, 94, 191 രൂപ ചെലവും 1, 61,57,874 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
നഗരത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ എസ്.സോബിന്‍, വൈസ് ചെയര്‍പഴ്‌സണ്‍ എം.എല്‍, വത്സലകുമാരി, സ്‌റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ടോമി എബ്രഹാം, ഡി. സനീഷ്, അധീന രാജു, ബീന അജി, ബി. ധന്യമോള്‍, സെക്രട്ടറി ടി. കെ. സുജിത്ത് എന്നിവര്‍ പറഞ്ഞു. നഗരത്തിലെ അടി സ്‌ഥാന സൗകര്യ വികസനത്തിനായി 11.03 കോടി വകയിരുത്തി. നഗരസഭ ടൗണ്‍ ഹാള്‍ നവീകരണം, ബോട്ടു ജെട്ടിയില്‍ പാര്‍ക്ക് ഒരുക്കല്‍, വഴിവിളക്ക് സ്‌ഥാപിക്കല്‍, ഓരു വെള്ളം കയറുന്ന പ്രദേശങ്ങളില്‍ സ്ലുയീസ് സംവിധാനം ഏര്‍പ്പെടുത്താന്‍, റോഡുകളുടെ അറ്റകുറ്റപ്പണി, ഗേള്‍സ് സ്‌കൂള്‍ കവലയിലും കോടതി കവലയിലും ബസ് കാത്തു നില്‍പ്പു പുര ഒരുക്കല്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്‌ഥാപിക്കല്‍ തുടങ്ങിയവയ്‌ക്ക് 7.2 കോടി രൂപയും വകയിരുത്തി.
ജലസ്രോതസുകളുടെ നവീകരണത്തിനും മഴ വെള്ള സംഭരണി നിര്‍മാണത്തിനും കുടിവെള്ള കിയോസ്‌ക്കുകള്‍ സ്‌ഥാപിക്കുന്നതിനും 4.54 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. നഗരത്തിലെ ഭവന രഹിതരായ മുഴുവന്‍ വ്യക്‌തികള്‍ക്കും ഭവനം ഒരുക്കുന്നതിനും വീട് പുനരു ദ്ധാരണത്തിനും ഭൂരഹിതരായ ഭവനര ഹിതര്‍ക്ക് ഭൂമി കണ്ടെത്തി ലഭ്യമാക്കു ന്നതിനും പാര്‍പ്പിട മേഖലയില്‍ 3.5 കോടിയുടെ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. കാര്‍ഷിക മേഖലയില്‍ അര്‍ബന്‍ ഫാമിങ്, തരിശു ഭൂമിയില്‍ കൃഷി, കാര്‍ഷിക സേവന കേന്ദ്രം എന്നിവക്കായി 1.19 കോടി ഉള്‍പ്പെടുത്തി. മൃഗസംരക്ഷണ മേഖല യില്‍ എ.ബി.സി സെന്റര്‍ നിര്‍മാണം, ബയോ ഡൈജസ്‌റ്റര്‍, പ്ലാന്റ് മില്‍ക്ക് എ.ടി.എം, തെരുവു നായ്‌ക്കള്‍ക്ക് ഷെല്‍ട്ടര്‍ എന്നിവ നടപ്പിലാക്കുന്ന തിനായി 1.78 കോടി വകയിരുത്തി. കേവല ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതികള്‍ക്കായി 1.3 കോടി വകയിരുത്തി.
മാലിന്യ സംസ്‌കരണ മേഖലയില്‍ സമഗ്ര പദ്ധതികള്‍ നടപ്പാക്കും. മുട്ടം മാര്‍ക്കറ്റില്‍ ഇ. ടി. പി. സംവി ധാനം ഏര്‍പ്പെടുത്തല്‍, മാലിന്യ സം സ്‌കരണത്തിന് പുതിയ വാഹനങ്ങള്‍ ലഭ്യമാക്കല്‍, കനാലുകളുടെ ശുചീ കരണം എന്നിവക്കും ആധുനിക സാമഗ്രികളും തൊഴില്‍ ഉപകരണ ങ്ങളും ലഭ്യമാക്കാനും ഒരു കോടി 80 ലക്ഷത്തിന്റെ പദ്ധതി ആസൂത്രണം ചെയ്‌തിട്ടുണ്ട്.
പട്ടികജാതി ക്ഷേമ, ഉന്നമന പ്രവര്‍ത്തനങ്ങള്‍ക്കും ഭവന നിര്‍മാണത്തിനും സഹായത്തിനുമായി 1.16 കോടിയും വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 1.3 കോടിയും വകയിരുത്തി. സാമൂഹ്യ ക്ഷേമ വനിതാ ശിശു വികസന മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 41 ലക്ഷം രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്. തോടുകള്‍ വെട്ടി കയര്‍ വലപ്പായ വിരിക്കുന്നതിന് 30 ലക്ഷവും വകയിരുത്തി. നഗരസഭ ഓഫീസിന് ഐ.എസ്. ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനം പുതിയ ഓഫീസ് മന്ദിരം നവീകരണം കായിക വിനോദം എന്നിവയ്‌ക്കായി തുക നീക്കിവച്ചിട്ടുണ്ട്.