Sunday, March 15, 2026 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.49 AM

പാപ്പാളി മഹേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഇന്ന്‌ കൊടിയേറും

മുഹമ്മ: പാപ്പാളി ശ്രീ മഹേശ്വരി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്‌ ഇന്ന്‌ കൊടിയേറും. രാവിലെ 6.45 ന്‌ കൊടിമരം എടുക്കാന്‍ പുറപ്പാട്‌. ഏഴിന്‌ കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം. വൈകിട്ട്‌ 6.30 ന്‌ ദീപാരാധന.
7.10 നും 8.20നും മധ്യേ ക്ഷേത്രം തന്ത്രി സ്വാമി ശിവനാരായണ തീര്‍ഥയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്‌. തുടര്‍ന്ന്‌ കൊടിയേറ്റ്‌ സദ്യ. രാത്രി 8.30 ന്‌ യുവശക്‌തി കലാവേദിയുടെ നാടകം കുറുവാസംഘം. ഉത്സവ ദിവസങ്ങളില്‍ ഗണപതി ഹോമം,ദേവി ഭാഗവത പാരായണം, കലശപൂജ, കലശാഭിഷേകം, ദീപാരാധന, ദീപക്കാഴ്‌ച, കളമെഴുത്തും പാട്ടും തുടങ്ങിയവ നടക്കും. 14 ന്‌ വൈകിട്ട്‌ 5.30 ന്‌ ഒറ്റത്താലം വരവ്‌. 15 ന്‌ രാത്രി 7.45 ന്‌ നൃത്തം അരങ്ങേറ്റവും നൃത്ത സന്ധ്യയും. അവതരണം: മുഹമ്മ നാട്യക്ഷേത്ര സ്‌കൂള്‍. 17ന്‌ രാത്രി 7.30 ന്‌ അര്‍ദ്ധ ശാസ്‌ത്രീയ സംഗീത മേള,തുടര്‍ന്ന്‌ ദക്ഷകന്യ കലാസമിതിയുടെ തിരുവാതിര. 18 ന്‌ രാത്രി എട്ടിന്‌ ശ്രീകൃഷ്‌ണ കലാസമിതിയുടെ തിരുവാതിര. 19 ന്‌ രാത്രി എട്ടിന്‌ കൊല്ലം ഇര്‍ഷാദ്‌ അണിയിച്ചൊരുക്കുന്ന നാടന്‍പാട്ട്‌.
20 ന്‌ രാത്രി 7.45 ന്‌ എറണാകുളം നൂപുര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
21 ന്‌ പള്ളിവേട്ട മഹോത്സവം. വൈകിട്ട്‌ 4.30 ന്‌ കാഴ്‌ചശ്രീബലി. രാത്രി എട്ടിന്‌ ശ്രീ മഹാദേവ കലാപീഠം അവതരിപ്പിക്കുന്ന വയലിന്‍ ചെണ്ട ഫ്യൂഷന്‍. രാത്രി 10 ന്‌ പള്ളിവേട്ട പുറപ്പാട്‌. 10.30 ന്‌ തിരിച്ചെഴുന്നള്ളത്ത്‌. 22 ന്‌ മീനഭരണി മഹോത്സവം. വൈകിട്ട്‌ 4.30 ന്‌ കാഴ്‌ചശ്രീബലി. രാത്രി 7 ന്‌ അരിക്കൂത്ത്‌, തിരിപിടുത്തം. 7.45 ന്‌ കായംകുളം പീപ്പിള്‍സ്‌ തിയേറ്റേഴ്‌സിന്റെ നാടകം അങ്ങാടിക്കുരുവികള്‍. രാത്രി 10 ന്‌ ആറാട്ട്‌ ബലി, ആറാട്ട്‌ പുറപ്പാട്‌. തുടര്‍ന്ന്‌ കൊടിയിറക്ക്‌. 11 ന്‌ വടക്കുപുറത്ത്‌ കുരുതി.

Ads by Google
Advertisement
Friday 13 Mar 2026 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW