-->
ആലപ്പുഴ: ഭാര്യയ്‌ക്ക് സന്ദേശമയച്ചെന്നാരോപിച്ച് അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റികയ്‌ക്ക് തലയ്‌ക്കടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്‌റ്റില്‍. ആലപ്പുഴ മുന്‍സിപ്പല്‍ കളപ്പുര വാര്‍ഡില്‍ മാങ്കിയില്‍ വീട്ടില്‍ ജോബിനെ (30)യാണ് നോര്‍ത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.
ഉച്ചയ്‌ക്ക് ഒന്നരയോടെ കൊമ്മാടി മംഗലം റോഡില്‍ ജോസ്‌കോ തടി മില്ലിന് കിഴക്കുവശത്തെ വീട്ടുമുറ്റത്തായിരുന്നു സംഭവം.
മുറ്റത്ത് ബൈക്കില്‍ ഇരിക്കുക യായിരുന്ന ഷിബിന്‍ രാജിന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട ജോബിന്‍ ഫോണ്‍ നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന ചുറ്റികയ്‌ക്ക് ജോബിനെ തലയ്‌ക്കടിക്കുകയായിരുന്നുവെന്നാണ് കേസ്. നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല എന്നായിരുന്നു ഷിബിന്‍ അയച്ച സന്ദേശമെന്ന് പറയപ്പെടുന്നു.ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ച ആറാട്ടുവഴി ചക്കുപറമ്പ് വീട്ടില്‍ ഷിബിന്‍ രാജ് (28)ആലപ്പുഴ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആലപ്പുഴ ഡി.വൈ.എസ്.പി. ജി.ബി. മുകേഷിന്റെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ എം.ജെ അരുണ്‍, എസ്.ഐ സജീവ്, എ.എസ്.ഐ മാരായ സുമേഷ്, ഷാജി തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ്, ഗിരീഷ്, വിനുകൃഷ്‌ണന്‍ എന്നിവരടങ്ങിയ പോലീസ് പാര്‍ട്ടിയാണ് അദൈ്വതിനെ പടിികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.