Sunday, March 15, 2026 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.49 AM

ശ്രീനാരായണ ദര്‍ശന ധര്‍മവിചാരയജ്‌ഞം: ഒരുക്കങ്ങള്‍ തുടങ്ങി

ചേര്‍ത്തല: എസ്‌.എന്‍.ഡി.പി. യോഗം ചേര്‍ത്തല മേഖല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടുമുതല്‍ ഏഴുവരെ യൂണിയന്‍ മൈതാനിയില്‍ നടക്കുന്ന അഖില ഭാരത ശ്രീനാരായണ ദര്‍ശന ധര്‍മ വിചാര മഹായജ്‌ഞത്തിന്‌ ഒരുക്കങ്ങള്‍ തുടങ്ങി. യജ്‌ഞത്തില്‍ ദിനങ്ങളില്‍ അന്നദാനത്തിനടക്കം ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന്‌ ചെയര്‍മാന്‍ കെ.പി.നടരാജന്‍, ജനറല്‍ കണ്‍വീനര്‍ പി.ഡി.ഗഗാറിന്‍, ഭാരവാഹികളായ അനില്‍ ഇന്ദീവരം, ഗിരീഷ്‌, ജെ.പി.വിനോദ്‌ എന്നിവര്‍ പറഞ്ഞു. യജ്‌ഞവേദിയില്‍ പ്രതിഷ്‌ഠിക്കാനുള്ള വിഗ്രഹം കര്‍ണ്ണാടകയിലെ കുദ്രോളി ക്ഷേത്രത്തില്‍നിന്നും യജ്‌ഞപതാക കന്യാകുമാരിയിലെ മരുത്വാമലയില്‍ നിന്നും ഭദ്രദീപം ശിവഗിരിയിലെ ഗുരു സമാധിയില്‍നിന്നും ആഘോഷ പൂര്‍വം കൊണ്ടു വരും. അഷ്‌ട ലക്ഷ്യങ്ങളെ അനുസ്‌മ രിച്ച്‌ ഡോ.പല്‍പ്പു, മഹാകവി കുമാര നാശാന്‍, സഹോദരന്‍ അയ്യപ്പന്‍, എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങള്‍, തലശേരി ജഗന്നാഥ ക്ഷേത്രം, കൂര്‍ക്ക ഞ്ചേരി ക്ഷേത്രം, നാഗമ്പടം ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം, ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി എന്നിവി ടങ്ങളില്‍നിന്ന്‌ എട്ട്‌ ദീപങ്ങള്‍ കൊണ്ടു വരും. ഏപ്രില്‍ രണ്ടിന്‌ വൈകിട്ട്‌ നാലിന്‌ എസ്‌.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ യജ്‌ഞം ഉദ്‌ഘാടനം ചെയ്യും. എസ്‌.എന്‍.ട്രസ്‌റ്റ് ബോര്‍ഡ്‌ അംഗം പ്രീതി നടേശന്‍ ദീപം തെളിക്കും. ചെയര്‍മാന്‍ കെ.പി.നടരാജന്‍ അധ്യ ക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മേഖലയില്‍ നിന്ന്‌ വിജയിച്ച ശാഖായോഗം അംഗങ്ങളായ ജനപ്രതിനിധികളെ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌ ആദരിക്കും. ആറിന്‌ കോഴിക്കോട്‌ ഡോ.പ്രശാന്ത്‌ വര്‍മ്മയും സംഘവും അവതരിപ്പി ക്കുന്ന മാനസ ജപലഹരിയുമുണ്ടാകും. സ്വാമി വിശുദ്ധാനന്ദയാണ്‌ യജ്‌ഞാ ചാര്യന്‍. പരിപാടിയുടെ ഭാഗമായി മഹാഗുരു പൂജ, മഹാഗണപതി ഹോമം, മാതൃപൂജ, അര്‍ച്ചനകള്‍, കുടുംബ ഐശ്വര്യ പൂജ, ഭജന്‍സ്‌, സംഗീതാര്‍ച്ചന, വിദ്യാമന്ത്ര തൂലിക പൂജ, സത്സംഗം, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ നടത്തും. ദിവസേന രാവിലെ ഏഴ്‌ മുതല്‍ രാത്രി എട്ടുവരെയാണ്‌ പരിപാടികള്‍.
18,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള പന്തലാണ്‌ തയാറാക്കുന്നത്‌. ഏപ്രില്‍ ഏഴിന്‌ വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന സമര്‍പ്പണ സമ്മേളനം എസ്‌.എന്‍. ഡി.പി.യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്യും.

Ads by Google
Advertisement
Friday 13 Mar 2026 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW