-->
ശ്രീകണ്‌ഠാപുരം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ ശ്രീകണ്‌ഠാപുരം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാ സദസ് സംഘടിപ്പിച്ചു. ശ്രീകണ്‌ഠപുരം നഗരസഭാ ചെയര്‍മാന്‍ ഇ.വി. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് കെ.വി ജിജു അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട കുടിശിക അടുത്ത സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്‌ക്കുന്നതിനും ഡാറ്റ ചോര്‍ത്തി ജീവനക്കാരെ വില്‍പ്പനച്ചരക്കാക്കുന്നതിനുമെതിരെ സംസ്‌ഥാനത്ത് ഉടനീളം സായാ സദസുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ്, സംസ്‌ഥാന കമ്മിറ്റിയംഗം കെ. രാജേഷ് ബാബു, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞുമൊയ്‌തീന്‍, ഇ.അജയന്‍, കെ.രാജന്‍, പ്രദീപന്‍, മധു എന്നിവര്‍ പ്രസംഗിച്ചു. ശ്രീമതി, പ്രസീത, സറീന, രസ്‌ന, ഗംഗധരന്‍, ജനാര്‍ദ്ദനന്‍,എ.കെ. പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.