-->
കോഴിക്കോട്: ലഹരിക്കെതിരെയുള്ള കര്‍മ്മപദ്ധതിയായ നേര്‍വഴി പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള പുനരധിവാസവും ബോധവത്‌കരണവും ലക്ഷ്യമിടുന്ന പദ്ധതിയാണ് നേര്‍വഴി.
ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകള്‍, ഐ.എച്ച്.ആര്‍.ഡി വിഭാഗം, ടെക്‌നികല്‍ സെല്‍, മെഡിക്കല്‍ വിഭാഗം, എന്നി എന്‍.എസ്.എസ് സെല്ലുകളിലെ തെരഞ്ഞെടുത്ത എന്‍.എസ്.എസ് ആസാദ് സേന വോളണ്ടിയേഴ്‌സിനാണ് നേര്‍വഴി പദ്ധതി പരിശീലനത്തില്‍ പങ്കെടുത്തത്. സാമൂഹ്യ നീതി വകുപ്പും, ജില്ലാ പ്ര?ബേഷന്‍ വിഭാഗത്തിന്റെയും നേതൃത്വത്തില്‍, ജില്ലാ എന്‍.എസ്.എസ് ആസാദ് സേനയും ഹോളിക്രോസ് കോളജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ലഹരി സമൂഹത്തെയും യുവതലമുറയെയും വലിയ രീതിയില്‍ ബാധിക്കുന്ന ഒരു സാമൂഹ്യപ്രശ്‌നമാണ്. ലഹരിയുടെ വലയത്തില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുകയാണ് പ്രധാനമെന്നും. നേര്‍വഴി പോലുള്ള പദ്ധതികള്‍ അതിന് വലിയ സഹായമാകും എന്നും പറഞ്ഞു. ഹോളിക്രോസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്‌റ്റര്‍ ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഞ്ചു മോഹന്‍, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സാദിക്ക് എം.എം, ജില്ലാ പ്ര?ബേഷന്‍ ഓഫീസര്‍ ശരണ്യ പി, എന്‍.എസ്.എസ് ആസാദ് സേന ജില്ലാ കോര്‍ഡിനേറ്റര്‍ ലിജോ ജോസഫ്, പ്രബിഷ വി.ഇ എന്നിവര്‍ സംസാരിച്ചു. മാര്‍വാന്‍ അബ്‌ദുള്ള, അലന്‍ വര്‍ണ്മീസ്, സോന ജോണ്‍, ദേവിക ടി, റിസ്വാന്‍ എ.ആര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.