-->
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വികസന തുടര്‍ച്ചയ്‌ക്ക് വേണ്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന വികസന കോണ്‍ക്ലേവ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധാകേന്ദ്രമായി. സംസ്‌ഥാന ആസൂത്രണ സമിതി അംഗം ഡോ. ആര്‍. രാംകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൃഷി, മൃഗസംരക്ഷണം, കല സംസ്‌കാരം, കായികം പശ്‌ചാത്തല വികസനം, ടൂറിസം, വയോജനം പൊതുവിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, ദുരന്തനിവാരണം, വനിതാ ശാക്‌തീകരണം, കുടുംബശ്രീ സഹകരണം, പട്ടികജാതി, പട്ടിക വര്‍ഗക്ഷേമം എന്നിങ്ങനെ വിവിധ മേഖലകളാക്കി തിരിച്ച് ആയിരുന്നു കോണ്‍ക്ലേവ് ക്രമീകരിച്ചത്. വിവിധ ഗ്രൂപ്പുകളില്‍ ഡോ. വി. പ്രകാശ്, എം. പ്രേമന്‍, ഡോ. ജെയിംസ് പോള്‍, ഡോക്‌ടര്‍ അബ്ബാസ അലി, ബാബു, പി.ബി ബൈജു, ഡോ. അഫീസ ടാണ്ടണ്‍, ഡോ. വി.ടി പരമേശ്വരന്‍, ഡോ. സി.പി സുരേഷ്‌ബാബു, മണലില്‍ മോഹനന്‍, ഡോ. അബ്‌ദുല്‍ ഹമീദ്, അബ്‌ദുല്‍ ഗഫൂര്‍, എം.ജി സുരേഷ് കുമാര്‍, സതീഷ് കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു. മുക്കം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ചാന്ദിനി, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അക്‌ബര്‍, ടി. വിശ്വനാഥന്‍, വി.കെ വിനോദ്, പി.എന്‍ അജയന്‍, ദീപു പ്രേംനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.