Saturday, March 14, 2026 Last Updated 41 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.08 AM

വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന

uploads/news/2026/03/829793/3.jpg

പന്തളം: നഗരത്തിന്റെ അടിസ്‌ഥാന സൗകര്യ വികസനം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രോത്സാഹനം, വനിതാ-യുവജന ക്ഷേമം എന്നിവയ്‌ക്ക് പ്രധാന പരിഗണന നല്‍കി പന്തളം നഗരസഭാ ബജറ്റ്‌ വൈസ്‌ ചെയര്‍മാന്‍ കെ. മണിക്കുട്ടന്‍ അവതരിപ്പിച്ചു. മുന്‍ ബാക്കി 9,61,17,678 രൂപയും തന്നാണ്ട്‌ വരവ്‌ 64,93,69,102 രൂപയും ചേര്‍ത്ത്‌ ആകെ 74,54,86,780 രൂപ വരവും 72,13,19,415 രൂപ ചെലവും 2,41,67,365 രൂപ നീക്കിബാക്കിയുമുള്ള നഗരസഭയുടെ 2025-2026 ലെ പുതുക്കിയ ബജറ്റും മുന്‍ ബാക്കി 2,41,67,365 രൂപയും 84,11,31,246 മതിപ്പുവരവും ചേര്‍ത്ത്‌ ആകെ 86,52,98,611 രൂപ വരവും 83,35,00,000 രൂപ ചെലവും 3,17,98,611 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2026-2027 സാമ്പത്തിക വര്‍ഷത്തിലെക്കുള്ള മതിപ്പ്‌ ബജറ്റുമാണ്‌ അവതരിപ്പിച്ചത്‌.
നഗരത്തിലെ റോഡുകളുടെ നവീകരണം, കുടിവെള്ള വിതരണം ശക്‌തിപ്പെടുത്തല്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്നിവയ്‌ക്ക് പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്‌. ചെയര്‍പേഴ്‌സണ്‍ എം .ആര്‍ കൃഷ്‌ണകുമാരിയുടെ ആമുഖ പ്രസംഗത്തിന്‌ ശേഷമാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌.
പന്തളം മുട്ടാര്‍ നീര്‍ച്ചാല്‍ ടൂറിസത്തിനായി 1 കോടി 50 ലക്ഷം രൂപ വകയിരുത്തി. പന്തളം നഗരസഭാ പ്രദേശത്തെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനായി 1 കോടി രൂപ വകയിരുത്തി. ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 3 കോടി രൂപയും പന്തളം ജംഗ്‌ഷനിലെ ട്രാഫിക്‌ തിരക്ക്‌ പരിഹരിക്കുന്നതിനായി ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിനായി 2 കോടി 50 ലക്ഷം രൂപയും നഗരസഭയ്‌ക്ക് പുതിയ ഓഫീസ്‌ കെട്ടിടത്തിനായി 3 കോടി രൂപയും മുന്‍സിപ്പല്‍ ഷോപ്പിങ്ങ്‌ കോംപ്ലക്‌സിനായി 2 കോടി 60 ലക്ഷം രൂപയും വകയിരുത്തി.
പന്തളം ചിറമുടിയില്‍ ഫയര്‍ സ്‌റ്റേഷന്‍ കെട്ടിട നിര്‍മാണത്തിനായി 70 ലക്ഷം, പന്തളത്തെ ഡബിള്‍ ചേംബര്‍ ഇന്‍സിലേറ്റര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തങ്ങള്‍ക്കായി (ഗ്യാസ്‌ ക്രിമിറ്റോറിയം) നിര്‍മ്മിക്കുന്നതിന്‌ 50 ലക്ഷം രൂപ , നഗരസഭയിലെ റോഡുകളുടെ സംരക്ഷണത്തിനും നവീകരണത്തിനുമായി 11 കോടി രൂപ, അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതികള്‍ക്കായി 6 കോടി രൂപ, ദുരന്തനിവാരണ അനുബന്ധ പ്രവര്‍ത്തങ്ങള്‍ക്കായി 1 കോടി രൂപ, വിദ്യാഭ്യാസ മേഖലയ്‌ക്കായി 1 കോടി രൂപ, പട്ടികജാതി - പട്ടിക വര്‍ഗ ജനങ്ങളുടെ ക്ഷേമത്തിനും ഭൂമി, വീട്‌ അതിര്‌ സംരക്ഷണം എന്നിവയ്‌ക്കായി 5 കോടി രൂപ, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിയുള്ള വിവിധ പദ്ധതികള്‍ക്കായി 1 കോടി 50 ലക്ഷം രൂപ, പന്തളത്തെ വിവിധ ആരാധനാലയങ്ങള്‍ ഉള്‍പ്പെടുത്തി തീര്‍ത്ഥാടന ടൂറിസം നീര്‍ച്ചാല്‍ സൗന്ദര്യവല്‍ക്കരണം, നടപ്പാതകള്‍, പാര്‍ക്‌ എന്നിവയ്‌ക്കായി 20 ലക്ഷം രൂപ, യുവജനക്ഷേമത്തിനായി 75 ലക്ഷം രൂപ, പന്തളം ടൗണില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയതിനായി 1 കോടി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 12 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW