Saturday, March 14, 2026 Last Updated 46 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.08 AM

റോഡരികില്‍ ബസുകള്‍; ഗതാഗതക്കുരുക്ക്‌ രൂക്ഷം

uploads/news/2026/03/829792/2.jpg

അടൂര്‍: കെ.എസ്‌.ആര്‍.ടി. സി സ്‌റ്റാന്‍ഡില്‍ യാഡ്‌ പണിയെതുടര്‍ന്ന്‌ ക്രമരഹിതമായി റോഡരുകില്‍ കെ.എസ്‌.ആ ര്‍.ടിസി ബസുകള്‍ നിര്‍ത്തുന്നത്‌ ഗതാഗതക്കുരുക്കിനിടയാക്കുന്നു. കെ.എസ്‌.ആര്‍. ടി. സി ജംഗ്‌ഷനില്‍ റോഡിന്റെ ഇരുവശത്തുമായിട്ടാണ്‌ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്‌. ഇത്‌ പലപ്പോഴും നഗരത്തില്‍രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്‌.
ഇപ്പോള്‍ പ്രൈവറ്റ്‌ ബസ്‌ ബേയില്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തുന്നതിന്‌ ട്രാഫി ക്ക്‌ പോലീസ്‌ ക്രമീകരണം ചെയ്‌തെങ്കിലും കെ.എസ്‌.ആര്‍ ടി സി ബസുകള്‍ ജംഗ്‌ഷനില്‍ അങ്ങോളമിങ്ങോളം തോന്നിയ പടിയാണ്‌ നിര്‍ത്തുന്നത്‌. കൃത്യമായി നിര്‍ദ്ദേശിച്ച സ്‌ഥലങ്ങളില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിന്‌ നിര്‍ദ്ദേശം നല്‌കാന്‍ കെ.എസ്‌.ആര്‍.ടി.സി ഉദ്യോഗസ്‌ഥരെ നിയോഗിക്കണമെന്നും ബസ്‌ ക്രമരഹിതമായി നിര്‍ത്തുന്നത്‌ മൂലമുള്ള ഗതാഗത കുരുക്ക്‌ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ അടൂര്‍ ട്രാഫിക്‌ യൂ ണിറ്റ്‌ എസ്‌.ഐ ജി.സുരേഷ്‌ കുമാര്‍ കെ.എസ്‌.ആര്‍.ടി. സി അടൂര്‍ എ.റ്റി.ഒയ്‌ക്ക് കത്ത്‌ നല്‌കി.

Ads by Google
Advertisement
Thursday 12 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW