Saturday, March 14, 2026 Last Updated 21 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.08 AM

നെന്മണികള്‍ വിളയാന്‍ ഇനി ജലം ഒഴുകും

uploads/news/2026/03/829791/1.jpg

ഇലവുംതിട്ട : നെല്‍മണികള്‍ വിളയാന്‍ ഇനി ജലം ഒഴുകും. തടസമില്ലാതെ. പുഞ്ചയിലേക്ക്‌ വെള്ളമൊഴുക്കാന്‍ രാമന്‍ചിറ ചിറയുടെ കലുങ്കിന്റെ പുനര്‍ നിര്‍മ്മാണം ആരംഭിച്ചു. 2025- 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറയുടെ പുനരുദ്ധാരണത്തിന്‌ 29 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഗ്രാമപ്പഞ്ചായത്തിന്റെ 15 ലക്ഷവും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ 14 ലക്ഷവും ചേര്‍ത്താണ്‌ 29 ലക്ഷം രൂപ അനുവദിച്ചത്‌. പഴയ കലുങ്കിന്റെ പുനര്‍നിര്‍മ്മാണം , ഐറിഷ്‌ പാത, ഹാപ്പിനെസ്സ്‌ പാര്‍ക്ക്‌ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഈ സാമ്പത്തിക വര്‍ഷം അവസാനിയ്‌ക്കാന്‍ ഏതാനും ആഴ്‌ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ്‌ കലുങ്ക്‌ നി ര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്‌.
ദശാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ അമ്പലക്കടവ്‌ പുഞ്ചയില്‍ നെല്‍കൃഷിക്ക്‌ വേനല്‍ക്കാലത്ത്‌ ആഞ്ഞിലിക്കാ പുഴതോട്‌ വഴി വെള്ളമെത്തിക്കാന്‍ കൃഷിക്കാര്‍ വെട്ടിയുണ്ടാക്കിയതാണ്‌ രാമന്‍ചിറ ചിറ. പഴമക്കാര്‍ രാശിയും ദിക്കും കണ്ടെത്തി 5 ഏക്കറിലായി വെട്ടിയുണ്ടാക്കിയതാണ്‌ ചിറ. ഏതു കൊടും വേനലിലും ചിറ ജല സമൃദ്ധമാണ്‌. ഒരു കാലത്ത്‌ നീന്തികുളിയ്‌ക്കുന്നതിനും തുണി കഴുകുന്നതിനും കന്നുകാലികളെ കുളിപ്പിയ്‌ക്കുന്നതിനും ധാരാളം ആള്‍ക്കാര്‍ ഈ ചിറയെ ആശ്രയിച്ചിരുന്നു. വേനല്‍ക്കാലത്ത്‌ ചിറവരമ്പ്‌ മുറിച്ചായിരുന്നു പുഞ്ചയിലേക്ക്‌ വേണ്ട വെള്ളം ആഞ്ഞിലിക്കാ പുഴയിലേക്ക്‌ ഒഴുക്കിയിരുന്നത്‌. വരമ്പ്‌ മുറിക്കുന്നത്‌ ചിറമുറി എന്ന പേരില്‍ ഒരു ആഘോഷമായിരുന്നു. ചിറമുറി ദിവസം മീന്‍ പിടിക്കാനും പങ്കിട്ടെടുക്കാനും ആള്‍ക്കാര്‍ ഒത്തുകൂടിയിരുന്നു.
പിന്നീട്‌ ഇലവുംതിട്ട - പാണിയില്‍ റോഡ്‌ വന്നപ്പോള്‍ വെള്ളമൊഴുക്കാന്‍ കലുങ്ക്‌ പണിയുകയായിരുന്നു. ഇവിടെ മിനി ഇക്കോ ടൂറിസം പദ്ധതി ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ്‌ ഇപ്പോള്‍ ശാസ്‌ത്രീയമായ രീതിയിലുള്ള കലുങ്ക്‌ നിര്‍മ്മാണം. ഇതേ സമയം സ്‌പില്‍ ഓവറായ പണം ലാപ്‌സാകാതിരിക്കാന്‍ പഴയ പദ്ധതിയിലാണ്‌ പണിയെന്നും അതല്ല ഇത്‌ പുതിയ പദ്ധതിയാണെന്നുമുള്ള വിവാദവും കൊഴുക്കുകയാണ്‌. അമൃത്‌ സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടത്തി 29 ലക്ഷത്തിന്റെ നവീകരണം മുമ്പ്‌ നടന്നിരുന്നു. ഇടയ്‌ക്ക് തടസപ്പെട്ട പുഞ്ചയിലേക്കുള്ള നീരൊഴുക്കും ഇനി സുഗമമാകും.

Ads by Google
Advertisement
Thursday 12 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW