Saturday, March 14, 2026 Last Updated 19 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.08 AM

ഡോ. എം.എസ്‌. സുനിലിന്റെ 373 -ാമത്‌ സ്‌നേഹഭവനം ശോഭയ്‌ക്ക്

uploads/news/2026/03/829790/4.jpg

പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്‌. സുനില്‍ സ്വന്തമായി സുരക്ഷിത ഭവനങ്ങള്‍ ഇല്ലാതെ കഴിയുന്ന നിരാലംബരായ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍മ്മിച്ചു നല്‍കുന്ന 373 -മത്തെ സ്‌നേഹഭവനം വനിതാദിന സമ്മാനമായി ദീപക്‌ സിറിയക്‌ പീറ്ററിന്റെ സഹായത്താല്‍ മണ്ണടി പാണ്ടിമലപ്പുറം ആകാശ്‌ ഭവനത്തില്‍ ശോഭയ്‌ക്കും മകള്‍ അഞ്‌ജലിയ്‌ക്കും മകന്‍ ആകാശിനുമായി സമ്മാനിച്ചു. വീടിന്റെ താക്കോല്‍ദാനവും ഉദ്‌ഘാടനവും ഡോ. എം. എസ്‌. സുനില്‍ നിര്‍വഹിച്ചു.
വര്‍ഷങ്ങളായി സ്വന്തമായ ഒരു വീട്‌ വയ്‌ക്കാനായി നിവൃത്തിയില്ലാതെ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ശോഭയും കുഞ്ഞുങ്ങളും സുരക്ഷിതമല്ലാത്ത ഒരു ചെറിയ കുടിലില്‍ ആയിരുന്നു താമസിച്ചിരുന്നത്‌. ഒരു ഹോട്ടലില്‍ പാചക തൊഴിലാളിയായി ജോലി ചെയ്‌തിരുന്ന ശോഭയ്‌ക്ക് ലഭിക്കുന്ന തുച്‌ഛമായ ശമ്പളത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതചിലവുകളുമായി മുന്നോട്ടു പോകുവാന്‍ പറ്റാത്ത സ്‌ഥിതിയിലായിരുന്നു.
പത്തനംതിട്ട കാതോലിക്കറ്റ്‌ കോളജ്‌ വിദ്യാര്‍ത്ഥിനിയായ അഞ്‌ജലി അമ്മ ശോഭയോടൊപ്പം അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ അനുജന്‍ ആകാശുമായി തന്റെ ദയനീയ അവസ്‌ഥ ടീച്ചറിനോട്‌ നേരിട്ട്‌ വന്നു പറയുകയും അതിന്‍പ്രകാരം ഇവരുടെ അവസ്‌ഥ നേരില്‍കണ്ട്‌ മനസ്സിലാക്കിയ ടീച്ചര്‍ ഇവര്‍ക്കായി ദീപക്കിന്റെ സഹായത്താല്‍ രണ്ട്‌ മുറികളും ,അടുക്കളയും, ഹാളും ,ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 800 സ്‌ക്വയര്‍ ഫീറ്റ്‌ വലിപ്പമുള്ള വീട്‌ പണിത്‌ നല്‍കുകയായിരുന്നു.
ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ എസ്‌. അനൂപ്‌ , പ്രോഗ്രാം കോഡിനേറ്റര്‍ കെ. പി, ജയലാല്‍ ., മുന്‍ വാര്‍ഡ്‌ മെമ്പര്‍ സിന്ധു ദിലീപ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 12 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW