Saturday, March 14, 2026 Last Updated 43 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.08 AM

എം.ഡി.എം.എയുമായി അതിഥിെത്താഴിലാളി പിടിയില്‍

പെരുനാട്‌: വടശേരിക്കര പെരുനാട്‌ മുതലായ ഭാഗങ്ങളില്‍ കഞ്ചാവ്‌ , എം. ഡി. എം. എ പോലെയുള്ള ലഹരി വില്‍പ്പന നടത്തിയ പശ്‌ചിമബംഗാള്‍ 24 പര്‍ഗാനാസ്‌ ജില്ലയില്‍ , ഹബ്ര നോര്‍ത്ത്‌ ബുദ്ധദേബ്‌ ബിശ്വാസ്‌ (28) പോലീസ്‌ പിടിയിലായി.
ഈ മേഖലയില്‍ ലഹരി മരുന്നുകളുടെ ഉപയോഗവും വ്യാപാരവും നടക്കുന്നുവെന്ന്‌ ജില്ലാ പോലീസ്‌ മേധാവി ക്ക്‌ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ജില്ലാ ഡാന്‍സാഫ്‌ ടീമും പെരുനാട്‌ പോലീസും സംയുക്‌തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഇയാളെ പിടികൂടുന്നത്‌. ഇയാളുടെ കയ്യില്‍ നിന്നും കച്ചവടത്തിനായി എത്തിച്ച 30 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ജില്ലാ നര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി ,കെ.എസ്‌ പ്രകാശ്‌ , റാന്നി ഡി.വൈ.എസ്‌ .പി ,എം.കെ ബിനു കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പെരുനാട്‌ ഇന്‍സ്‌പെക്‌ടര്‍ വിഷ്‌ണു , നര്‍ക്കോട്ടിക്‌ സെല്‍ എസ്‌.ഐ മുജീബ്‌ റഹ്‌മാന്‍ , ഡാന്‍സാഫ്‌ എസ്‌.ഐ. അജികുമാര്‍, ടീം അംഗങ്ങളായ സുജിത്ത്‌, മിഥുന്‍ജോസ്‌, ബിനു, ശ്രീരാജ്‌, ജിതിന്‍, ഷെഫീഖ്‌ , വിമല്‍ ,വിഷ്‌ണു , സുഭാഷ്‌ എന്നിവര്‍ അടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.
ഇയാളുമായി ബന്ധമുള്ള സ്‌ഥലവാസികളായ ചിലരെ പറ്റി അന്വേഷണം നടന്നുവരുന്നതായും , അവരും ഉടന്‍ പിടിയിലാകും എന്നും ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.

Ads by Google
Advertisement
Thursday 12 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW