-->
പത്തനംതിട്ട: ഒളിവിലാകുന്ന പ്രതികളെ കണ്ടെത്തുന്നതിലും കേസുകള്‍ തെളിയിക്കുന്നതിനും അസാമാന്യ പ്രതിഭയായിരുന്ന മനോജിന് മരണാനന്തര ബഹുമതിയായി ബാഡ്‌ജ് ഓഫ് ഓണര്‍. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഉണ്ടായ വാഹന അപകടത്തില്‍ ജീവന്‍ നഷ്‌ടമായ മനോജ് കുമാറി (46) ന് ഈ ബഹുമതി ലഭിക്കുമ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പം ജില്ലയിലെ പോലീസ് സേനക്കും ഇത് അംഗീകാരമാണ്.
കഴിഞ്ഞവര്‍ഷം സെപ്‌റ്റംബര്‍ ആറിന് ഉണ്ടായ വാഹന അപകടത്തിലാണ് തിരുവല്ല പോലീസ് സേ്‌റ്റഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചെങ്ങന്നൂര്‍ വെണ്മണി മലയാറ്റൂര്‍ വടക്കേതില്‍ മനോജ് കുമാറിന് വാഹനാപകടത്തില്‍ പരിക്ക് ഉണ്ടാകുന്നത് . പരുക്ക് ഗുരുതരമായിരുന്നതിനാല്‍ വൈകാതെ മരിക്കുകയും ചെയ്‌തു.
പത്തനംതിട്ട ജില്ലയിലെ വിവിധ സേ്‌റ്റഷനുകളിലെ നിരവധി മോഷണ കേസുകളില്‍ പ്രതികളെ പിടികൂടുന്നതിനും കഞ്ചാവ് ,എം.ഡി.എം എ ഉള്‍പ്പെടെയുള്ള നിരോധിത മയക്കുമരുന്ന് കച്ചവടക്കാരെ അറസ്‌റ്റ് ചെയ്യുന്നതിലും പ്രത്യേക കഴിവ് തെളിയിച്ച ഉദ്യോഗസ്‌ഥനായിരുന്നു മനോജ്.
തിരുവല്ല കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ക്ഷേത്രത്തിലെ മോഷണ കേസിലെ പ്രതിയായ തിരുവല്ലം ഉണ്ണി , തിരുവനന്തപുരം,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിരവധി കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ബാറ്ററി നവാസ് ,കീഴ് വായ്‌പൂര്‍ പോലീസ് സേ്‌റ്റഷന്‍ പരിധിയിലെ വീട് കുത്തി തുറന്ന് സ്വര്‍ണം മോഷ്‌ടിച്ചത്, തിരുവല്ലയില്‍ റിട്ടയേഡ് ഡോക്‌ടര്‍ ആയ അനില്‍കുമാറിന്റെ വീട്ടില്‍ നിന്ന് എട്ടു പവന്‍ മോഷ്‌ടിച്ച തേങ്ങാ ബാബു എന്ന് വിളിക്കുന്ന ബാബു തുടങ്ങിയവരെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
തിരുവല്ല പാലിയേക്കര വീട്ടില്‍ നിന്നും എട്ടു പവന്‍ മോഷ്‌ടിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയും കണ്ണൂരില്‍ സ്‌ഥിര താമസമായ ഷാജഹാന്‍,5 കുറ്റൂര്‍ വീട്ടില്‍ നിന്നും 10 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്‌ടിച്ച പൂമംഗലം ശരത്ത് അനൂപ് എന്നിവരെ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും പിടിച്ചത്, ചുമത്ര സ്വദേശിയായ 14 വയസ്സുള്ള ഷാരോണിനെ കാണാതായിട്ട് ഒരു മാസത്തിനു ശേഷം ചെന്നൈ മറീന ബീച്ചിനു സമീപത്ത് ഉള്ള ബര്‍മ മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തിയത്, പോക്‌സോ കേസിലെ പ്രതിയായ മണിമല സ്വദേശി കാളിദാസിനെ യു.പി ,ഹരിയാന എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയ ശേഷം ഡല്‍ഹിയില്‍ നിന്നും കണ്ടെത്തിയത്, 8 കുറ്റപ്പുഴയില്‍ വീട് കേറി മോഷണം നടത്തിയ ലാലിച്ചന്‍,ഡാന്‍സാഫ് ടീമിനൊപ്പം ചേര്‍ന്ന് പത്തനംതിട്ടയില്‍ 104 കിലോ ഗഞ്ചാവ് 450 ഗ്രാം എം.ഡി.എം.എ ,തിരുവല്ല മുത്തൂരില്‍ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവ് എന്നിവ പിടിക്കുന്ന സംഘത്തില്‍ പ്രധാന അംഗമായിരുന്നു.കൂടാതെ നിരവധി കാപ്പാ കേസ് പ്രതികളെയും മറ്റു പോലീസ് സേ്‌റ്റഷനിലെ പ്രതികളെ പിടികൂടുകയും അതോടൊപ്പം ഡാന്‍സാഫ് സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചും മികവ് തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്.
ശാരി ഭാര്യയും വിദ്യാര്‍ഥികളായ ശിവചന്ദ്ര ,ശിവപ്രിയ എന്നിവര്‍ മക്കളുമാണ്. മിസ്സിംഗ് കേസുകളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുന്നതിന് ഉള്‍പ്പെടെ മനോജ് കുമാര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നു എന്നും അദ്ദേഹത്തിന്റെ അകാല വിയോഗം പത്തനംതിട്ട ജില്ലാ പോലീസിന് വളരെ വലിയ നഷ്‌ടമാണ് ഉണ്ടാക്കിയത് എന്നും ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു.