Saturday, March 14, 2026 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.08 AM

ഓമല്ലൂര്‍ വയല്‍വാണിഭം 15 മുതല്‍

പത്തനംതിട്ട: കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായ ഓമല്ലൂര്‍ വയല്‍ വാണിഭം 15 മുതല്‍ ഒരു മാസക്കാലം നടക്കും. കാര്‍ഷികോല്‍പ്പന്ന പ്രദര്‍ശനവും വിപണവും,കന്നുകാലിച്ചന്ത ,ഡോഗ്‌ ഷോ,കവിയരങ്ങ്‌,കുടുംബോ ത്സവം,സെമിനാറുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാകും.
വാണിഭത്തിന്‌ മുന്നോടിയായി 14ന്‌ രാവിലെ 10 ന്‌ കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഓമല്ലൂരിലേക്ക്‌ ദീപപ്രയാണ ഘോഷയാത്ര ആരംഭിക്കും. വെളിനല്ലൂരില്‍ ദീപശിഖ സ്വീകരിക്കാന്‍ എത്തുന്ന എത്തുന്ന ഓമല്ലൂര്‍ ദേശത്തിന്‌ ഗ്രാമപഞ്ചായ ത്തിന്റെയും ക്ഷേത്ര ഭാരവാഹികളുടെയും നേതൃത്വത്തില്‍ 14ന്‌ രാവിലെ 9.30ന്‌സ്വീ കരണം നല്‍കും.
തുടര്‍ന്ന്‌ പ്രയാണം ആരംഭിക്കുന്ന ഘോഷയാത്ര വൈകിട്ടോടെ വാണിഭ നഗറില്‍ എത്തും.തുടര്‍ന്ന്‌ ദീപശിഖ വയല്‍ വാണിഭ സ്‌മൃതി മണ്ഡപമായ പാലമരച്ചുവട്ടില്‍ സ്‌ഥാ പിക്കും. ഒന്നാം ദിവസമായ 15 ന്‌ രാവിലെ 10 ന്‌ കാര്‍ഷിക വിപണന മേള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആതിരയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനാമ്മ റോയി ഉദ്‌ഘാടനം ചെയ്യും.
11 ന്‌ കാര്‍ഷിക സെമിനാര്‍ ഗ്രാമപഞ്ചായത്ത്‌ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട്‌ 4 ന്‌ ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ തൃശൂര്‍ കാനാട്ടുകര പുലികളിസംഘം അവതരിപ്പിക്കുന്ന ആണ്‍ പുലികളും പെണ്‍പുലികളും ഒരുമിച്ചുള്ള പുലികളി, പകല്‍ക്കുറി നൗഷാദിന്റെ കാളയും കാളവണ്ടിയും, മൃഗങ്ങള്‍, വിവിധ കലാരൂപങ്ങള്‍, താളമേളങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആരോഗ്യ വനിതാ-ശിശുക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ്‌ജ് ഉദ്‌ഘാടനം ചെയ്യും.
സിനിമാ നടന്‍ വിവേക്‌ ഗോപന്‍ മുഖ്യാതിഥി ആയിരിക്കും. രാത്രി 8 ന്‌ സൂപ്പര്‍ഹിറ്റ്‌ ഗാനമേള. 16 രാവിലെ 10.30ന്‌ മൃഗസംരക്ഷണ സെമിനാര്‍. വൈകിട്ട്‌ 4 മുതല്‍ വിവിധ കലാപരിപാടികള്‍. ആദ്യ ഏഴ്‌ ദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സാംസ്‌കാരിക സന്ധ്യ കള്‍ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 17ന്‌ ഭാഷാധ്യാപക സമന്വയദേവി അവതരിപ്പിക്കുന്ന കവിയരങ്ങ്‌. നാലാം ദിവസമായ 18ന്‌ കുട്ടികളുടെ മികവുത്സവം, 19ന്‌ കുടുംബ ശ്രീകളുടെ കലാപരിപാടികള്‍, 20ന്‌ ആര്യഭാരതി സ്‌കൂള്‍ അങ്കണത്തില്‍ ഡോഗ്‌ ഷോ. തുടര്‍ന്ന്‌ വണ്‍മാണ്‍ ഷോ. സമാപന ദിവസമായ 21 ന്‌ നടക്കുന്ന സാംസ്‌കാരിക സന്ധ്യകളുടെ സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്‌ഘാടനം ചെയ്യും. ഡോ.എം.എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ആതിര.വി., ജനറല്‍ കണ്‍വീനര്‍ സുരേഷ്‌ ഓലിത്തുണ്ടില്‍, പ്രോഗ്രാം കണ്‍വീനര്‍ സജയന്‍ ഓമല്ലൂര്‍, ആര്‍.അഭിലാഷ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 12 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW