Saturday, March 14, 2026 Last Updated 16 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.08 AM

അടൂരില്‍ ചുവരെഴുത്ത്‌ തുടങ്ങി

അടൂര്‍: തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഷ്ര്‌ടീയപാര്‍ട്ടികള്‍ ചുവരെഴുത്ത്‌ ആരംഭിച്ചു. പ്രിജി കണ്ണനെ സി.പി.ഐ സ്‌ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ ഇവരുടെ പേരും ചിഹ്നവും പതിച്ച ചുവരെഴുത്തുകള്‍ പ്രവര്‍ത്തകര്‍ ചെയ്‌ത് തുടങ്ങി. സ്‌ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ പന്നിവിഴ കരുവാറ്റ ഭാഗത്ത്‌ പ്രവര്‍ത്തകര്‍ ചുവരെഴുതി.
കൂടാതെ മണ്ഡലത്തിലുട നീളം ചുവരെഴുത്തിനായി ചുവര്‍ ബുക്ക്‌ ചെയ്യുന്നതിരക്കിലാണ്‌ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍.ഗ്രാമപ്രദേശങ്ങളില്‍ സ്‌ഥാനാര്‍ത്ഥി പ്രച രണാര്‍ത്ഥം കൂടുതല്‍ ചുവ രെഴുതാനാണ്‌ എല്‍.ഡി. എഫ്‌ തീരുമാനം. സ്‌ഥാനാര്‍ ത്ഥി പ്രഖ്യാപനം ആയില്ലെങ്കിലും അടൂരില്‍ ബി.ജെ പി സ്‌ഥാനാര്‍ത്ഥിക്കായി ചുവരുകള്‍ പ്രവര്‍ത്തകര്‍ ബുക്ക്‌ ചെയ്‌തു തുടങ്ങി. മതിലു ക ളും കടകളുടെ ഭിത്തികളും ഒക്കെ പെയിന്റ്‌ ചെയ്‌ത് താമര ചിഹ്നംപതിച്ച്‌ പ്രവര്‍ത്തകര്‍ ബുക്ക്‌ ചെയ്‌തിടുന്നുണ്ട്‌. യു.ഡി.എഫ്‌ സ്‌ഥാനാത്ഥിയെ സംബന്ധിച്ച്‌ തീരു മാനം ആയില്ലെങ്കിലും ചുവരുകള്‍ കോണ്‍ഗ്രസ്‌ ബുക്ക്‌ ചെയ്‌ത് ഇന്ന്‌ മുതല്‍ എഴുതി തുടങ്ങും. ബൂത്ത്‌, ബ്ലോക്ക്‌, മണ്ഡലം തല കണ്‍വന്‍ഷനുകള്‍ ഉടന്‍ ആരംഭി ക്കും. സ്‌ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന്‌ കഴിയുമ്പോള്‍ കോര്‍ണര്‍ യോഗങ്ങളും തുടങ്ങും.

Ads by Google
Advertisement
Thursday 12 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW