-->
പാമ്പാടി : ടൗണിന്റെ ഒരു ഭാഗം ചേര്‍ന്ന് ഒഴുകുന്ന കരിമ്പിന്‍ തോട് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. എം.ജി.എം. ജങ്‌ഷന്‍ മുതല്‍ തെള്ളി ച്ചുവടു വരെയുള്ള ഭാഗത്താണു മാലിന്യം ഉള്ളത്. കാള ചന്ത ഭാഗത്തെ തോട് മലിജലം മൂലം കൃമികള്‍ വമിച്ചു തുടങ്ങി. ഇരുകരകളിലും അനധികൃതമായി തോട് കെട്ടിയെടുത്ത് തോടിന്റെ വീതി കുറച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ മരച്ചില്ലകളെല്ലാം വെട്ടി തോട്ടിലേക്കാണ് ഇട്ടിരിക്കുന്നത്. കാളച്ചന്ത ഭാഗത്ത് പ്ലാസ്‌റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നുണ്ട്. ബസ് സ്‌റ്റാന്‍ഡ് മുതല്‍ കാള ചന്ത ഭാഗം വരെയുള്ള ഓടയിലേക്ക് ഹോട്ടലുകളുടെയും, ലോഡ്‌ജുകളിലേയും മാലിന്യ കുഴലുകള്‍ തുറന്നു വെച്ചിരിക്കുന്നതായി ആരോപണമുണ്ട്. ഹോട്ടലുകള്‍, മത്സ്യവ്യാപാര സ്‌ഥാപനങ്ങള്‍,ബാര്‍ തുടങ്ങിയ സ്‌ഥാപനങ്ങളിലേയും മാലിന്യം കരിമ്പിന്‍ തോട്ടിലേയ്‌ക്കാണ് ഒഴുക്കി വിടുന്നത്. ആരോഗ്യം, ഇറിഗേഷന്‍,
പഞ്ചായത്തി കൃതര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍. മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയ 10 സ്‌ഥാപനങ്ങള്‍ക്ക് ഉടന്‍ തന്നെനോട്ടീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥര്‍ നോട്ടീസ് നല്‍കി. കരിമ്പിന്‍ തോടി നിരുവശത്തുമുള്ള വീട്ടുകാരാണു മാലിന്യം മൂലം ഏറെ ദുരിതമനുഭവിക്കുന്നത്. ഈ ഭാഗത്ത് കൊതുകുശല്യവും രൂക്ഷമാണ്. കരിമ്പിന്‍ തോട് പാമ്പാടി പഞ്ചായത്തു കഴിഞ്ഞാല്‍ മീനടം പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനു സമീപം മൂന്നു കുടിവെള്ള പദ്ധതികളാണുള്ളത്.
കരിമ്പിന്‍ തോടിനു സമീപത്തുള്ള കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമായതായും പരാതിയുണ്ട്. തോട് മാലിന്യവിമുക്‌തമാക്കുവാന്‍ ഇന്നു ചേരുന്ന പാമ്പാടി പഞ്ചായത്തു ഭരണസമിതി തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് സിജു കെ. ഐസക്ക് പറഞ്ഞു. പിന്നീടും മാലിന്യമിടുന്നവരെ കണ്ടു പിടിച്ചു പിഴ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.