-->
കോട്ടയം: ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ കളത്തില്‍ സജീവമായി സ്‌ഥാനാര്‍ഥികള്‍, സ്‌ഥാനാര്‍ഥിയാകുമെന്ന് കരുതുന്നവര്‍ അനൗദ്യോഗിക പ്രചാരണത്തിലും. മറ്റിടങ്ങളില്‍ സ്‌ഥാനാര്‍ഥികള്‍ക്കായി ചുവരുകള്‍ ബുക്ക് ചെയ്‌തപ്പോള്‍ വൈക്കത്ത് എല്‍.ഡി.എഫ്.സ്‌ഥാനാര്‍ഥിയ്‌്ക്കായി ചുവരെഴുത്തുകള്‍ സജീവമായി.
ചുവരെഴുത്തുകള്‍ ആരംഭിച്ചില്ലെങ്കിലും സിറ്റിങ്ങ് എം.എല്‍.എമാരു കളംനിറഞ്ഞതോടെ ജില്ലയില്‍ തെരഞ്ഞെടുപ്പ് രംഗം സജീവമായി.മന്ത്രി വി.എന്‍.വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ചാണ്ടി ഉമ്മന്‍, മോന്‍സ് ജോസഫ്, മാണി സി.കാപ്പന്‍, എന്‍.ജയരാജ്. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പ്രചാരണത്തിനു സമാനമായ വോട്ടോട്ടത്തിലാണ്. കടുത്തുരുത്തിയിലും പാലായിലും ആര് മത്സരിക്കുമെന്നതു സംബന്ധിച്ചു കേരളാ കോണ്‍ഗ്രസില്‍ (എം) ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും ഒരുക്കങ്ങള്‍ സജീവാണ്‌്. ജോസഫ് ഗ്രൂപ്പുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ ഉടന്‍ യു.ഡി.എഫിന്റെ ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ സ്‌ഥാനാര്‍ഥികളെന്ന് ആരെന്ന് ഉറപ്പാകും.
ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഏറ്റെടുത്തോ വിട്ടുകൊടുത്തോ അതിവേഗം തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ഏറ്റുമാനൂരും ചങ്ങനാശേരിയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുവെങ്കലും അവസാനം പൂഞ്ഞാര്‍ വിട്ടുകൊടുത്ത് ഏറ്റുമാനൂര്‍ ഏറ്റെടുത്ത് പ്രശ്‌ന പരിഹാരമുണ്ടായേക്കും.പുതുപ്പള്ളിയില്‍ കെ.എം.രാധാകൃഷ്‌ണനും കോട്ടയത്ത് കെ.അനില്‍കുമാറും വികസന സദസിലൂടെ ആദ്യ ഘട്ട പര്യടനം പൂര്‍ത്തിയാക്കി.. ഏറ്റുമാനൂരിലും എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണമായി. പാലായില്‍ ജോസ് കെ.മാണി മത്സരിക്കുമെന്ന് ഉറപ്പായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കടുത്തുരുത്തിയിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.ബി.ഡി.ജെ.എസില്‍ നിന്ന് ഏറ്റെടുത്ത പൂഞ്ഞാറിനൊപ്പം വൈക്കം തിരികെ എടുക്കാന്‍ ബി.ജെ.പി. ആഗ്രഹിക്കുന്നു. ഇവയ്‌ക്ക് പകരം ഏതു സീറ്റുകള്‍ നല്‍കുമെന്ന കാര്യത്തിലെ വ്യക്‌തത കുറവില്‍ എന്‍.ഡി.എ. സീറ്റ് വിഭജനം തടഞ്ഞു നല്‍ക്കുകയാണ്. കടുത്തുരുത്തി, കോട്ടയം സീറ്റുകളാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലായില്‍ ഷോണ്‍ ജോര്‍ജ് സജീവമായി. പൂഞ്ഞാറില്‍ ചുവരെഴുത്ത് നടത്തിയെങ്കിലും സ്‌ഥാനാര്‍ത്ഥിയാരെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല. കാഞ്ഞിരപ്പള്ളിയിലും പുതുപ്പള്ളിയിലും സ്‌ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എന്‍.ഡി.എയുടെ ഓഫീസ് കഴിഞ്ഞ ദിവസം തുറന്നിരുന്നു.