Saturday, March 14, 2026 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.04 AM

നെല്ല്‌ കൊയ്യാന്‍ യന്ത്രമില്ലാതെ കര്‍ഷകര്‍

പെരുവ: വിളഞ്ഞ്‌ പാകം തെറ്റിയ നെല്ല്‌ കൊയ്‌തെടുക്കാന്‍ യന്ത്രമില്ലാതെ കര്‍ഷകര്‍, പത്തുവര്‍ഷമായി കട്ടപ്പുറത്ത്‌ ഇരിക്കുന്ന കൊയ്‌ത്ത് മെതിയന്ത്രം നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ പഞ്ചായത്ത്‌ ഭരണസമിതിയും, കൃഷി വകുപ്പും.
15 വര്‍ഷം മുന്‍പ്‌ 25 ലക്ഷം രൂപ മുടക്കി മുളക്കുളം പഞ്ചായത്ത്‌ വാങ്ങിയ കൊയ്‌ത്ത് മെതിയെന്ത്രമാണ്‌ വര്‍ഷങ്ങളായി കട്ടപ്പുറത്ത്‌ ഇരിക്കുന്നത്‌. ഏക്കര്‍ കണക്കിന്‌ പാടത്തെ നെല്ലാണ്‌ വിളഞ്ഞ്‌ പാകം തെറ്റി കിടക്കുന്നത്‌. സ്വകാര്യ കൊയ്‌ത്ത് യന്ത്രത്തിന്‌ അമിത വാടകയാണ്‌ ആവശ്യപ്പെടുന്നത്‌.
നിസാര കേടുപാടുമായി കട്ടപ്പുറത്തിരിക്കുന്ന യന്ത്രം നന്നാക്കാത്തതു സ്വകാര്യ കൊയ്‌ത്ത് യന്ത്ര ഉടമകളെ സഹായിക്കാനാ ണെന്നു കര്‍ഷകര്‍ ആരോപിക്കുന്നു മാറിമാറി വരുന്ന ഭരണകര്‍ത്താക്കളോട്‌ കര്‍ഷകര്‍ ആവശ്യപ്പെടുന്നെങ്കിലും ഇപ്പോള്‍ ശരിയാക്കാം എന്നു പറയുന്നതല്ലാതെ യാതൊരു നടപടിയും ഭരണകര്‍ത്താക്കള്‍ എടുക്കുന്നില്ലെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ യന്ത്രം ആവശ്യപ്പെട്ടു കൃഷി ഓഫീസറെയും പഞ്ചായത്ത്‌ സെക്രട്ടറിയെയും സമീപിച്ചെങ്കിലും കേടുപാട്‌ തീര്‍ത്ത്‌ യന്ത്രം കൊയ്‌ത്തിനിറക്കാന്‍ അ ധികൃതര്‍ തയാറായില്ല.
യന്ത്രത്തിന്റെ ഉടമസ്‌ഥതയെച്ചൊല്ലി പഞ്ചായത്ത്‌ സെക്രട്ടറിയും കൃഷി ഓഫീസറും ഇപ്പോഴും പരസ്‌പരം പഴിചാരി രക്ഷപ്പെടുകയാണ്‌.
രണ്ട്‌ ആഴ്‌ചയ്‌ക്കകള്‍ക്കു ശേഷം ബാക്കി കൊയ്‌ത്ത് ആരംഭിക്കാനിരിക്കെ യന്ത്രത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ തയാറാകണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സ്വകാര്യ കൊയ്‌ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചും, ഇതര സംസ്‌ഥാനക്കാരെ ക്കൊണ്ടും കൊയ്യുമ്പോള്‍ ആയിരക്കണക്കിനു രൂപയാണു കര്‍ഷകര്‍ക്കു നഷ്‌ട മാകുന്നത്‌. സ്വകാര്യ കൊയ്‌ത്ത്‌ യന്ത്രങ്ങള്‍ അമിത തുകയാണു കര്‍ഷകരില്‍ നിന്നും ഈടാക്കുന്നത്‌. എത്രയും വേഗം കൊയ്‌ത്തു യന്ത്രം നന്നാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Thursday 12 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW