Saturday, March 14, 2026 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.04 AM

സണ്ണി എം. കപിക്കാടിനെ പിന്തുണച്ച്‌ സാമൂഹ്യ ജനാധിപത്യ വേദി

കോട്ടയം: സണ്ണി എം കപിക്കാടിനെ സ്‌ഥാനാര്‍ത്ഥിയാക്കുവാനുള്ള യു.ഡി.എഫ്‌ നീക്കം മാതൃകാപരമെന്നു സാമൂഹ്യ ജനാധിപത്യ വേദി സംസ്‌ഥാന കണ്‍വന്‍ഷന്‍.കോട്ടയത്ത്‌ നടന്ന കണ്‍വന്‍ഷന്‍ സി.എസ്‌.ഡി.എസ്‌ പ്രസിഡന്റ്‌ കെ.കെ.സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ദലിത്‌ സമുദായ മുന്നണി ജനറല്‍ സെക്രട്ടറി പി.എ.പ്രസാദ്‌ അധ്യക്ഷത വഹിച്ചു.സണ്ണി എം കപിക്കാട്‌, ബിജോയ്‌ ഡേവിഡ്‌, ബിജു ഗോവിന്ദ്‌, പി.ജെ തോമസ്‌, തങ്കമ്മ ഫിലിപ്പ്‌, ടി.ആര്‍.ഇന്ദ്രജിത്ത്‌, കെ.ദേവകുമാര്‍, ഐ.ഗോപിനാഥ്‌, റവ.ജോയ്‌സ് ജോണ്‍, പ്രശാന്ത്‌ ഈഴവന്‍, കെ സി ശീകുമാര്‍, കെ.സന്തോഷ്‌ കുമാര്‍, വി.എം ഗഫൂര്‍, അജികുമാര്‍ കറ്റാനം ,എം ഡി തോമസ്‌, പി.പി. ജോയി.ദിലീപ്‌ കൈപ്പുഴ, ഇ.കെ.വത്സല,സന്തോഷ്‌ കല്ലറ എന്നിവര്‍ പ്രസംഗിച്ചു.സണ്ണി എം കപിക്കാടിനെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സാംസ്‌കാരിക ഇടപെടല്‍ നടത്തുവന്‍ തീരുമാനിച്ചു. സാമൂഹ്യ ജനാധിപത്യ വേദി സംസ്‌ഥാന തലത്തിലുള്ള ജനകീയ മുന്നേറ്റമാക്കി മാറ്റുവാന്‍ പ്രമേയം പാസാക്കി. ഭാരവാഹികള്‍ ചെയര്‍മാന്‍: കെ.കെ.സുരേഷ്‌, വൈസ്‌ ചെയര്‍മാന്‍മാര്‍ : ജെ.രഘു, കെ.സി.ശ്രീകുമാര്‍ , പാസ്‌റ്റര്‍ രാജു ആനിക്കാട്‌, ജനറല്‍ കണ്‍വീനര്‍: പി.ജെ തോമസ്‌, കണ്‍വീനര്‍മാര്‍ :ജെയ്‌സ് പാണ്ടനാട്‌, ഐ.ഗോപിനാഥ്‌, കെ.വത്സകുമാരി എന്നിവര്‍ ഭാരവാഹികളായി 51 അംഗ സംസ്‌ഥാന കമ്മറ്റി തെരെഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 12 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW