-->
തലയോലപ്പറമ്പ്: അന്താരാഷ്ര്‌ട വനിതാ ദിനത്തോടനുബന്ധിച്ച് എസ് എന്‍ ഡി പി യോഗം തലയോലപ്പറമ്പ് യൂണിയന്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ വനിതാ സമ്മേളനവും സെമിനാറും നടത്തി. വടകര യൂണിയന്‍ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം തലയോലപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് ഇ. ഡി പ്രകാശന്‍ ഉദ്‌ഘാടനം ചെയ്‌തു.
വനിതാസംഘം യൂണിയന്‍ സെക്രട്ടറി അമ്പിളി ബിജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ സുഭാഷ് വനിതാ ദിന സന്ദേശം നല്‍കി.യൂണിയന്‍ വനിതാ സംഘം ഭാരവാഹികളായ രാജി ദേവരാജന്‍, വല്‍സാ മോഹന്‍, ദീപാ സുഗുണന്‍, സിമി ബിനോയി ,സഞ്‌ജു മിഥോഷ്, ടീനാ ബൈജു, ഗീതാ വിശ്വംഭരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതാ ജനപ്രതിനിധികളെ
വനിതാ സംഘം യൂണിയന്‍ പ്രസിഡന്റും മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അംഗവുമായ ധന്യാ പുരുഷോത്തമന്‍ ആദരിച്ചു. തുടര്‍ന്ന് വനിതകള്‍ക്കായി നടത്തിയ സെമിനാറില്‍ യൂണിയന്‍ വനിതാ സംഘം, ശാഖാ ഭാരവാഹികള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.