-->
പണിക്കന്‍കുടി: കൊന്നത്തടി - വാത്തിക്കുടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പണിക്കന്‍കുടി-കുരിശിങ്കല്‍, അഞ്ചുമുക്ക് - ചെമ്പകപ്പാറ റോഡിന്റെ ടാറിങ് ജോലികളുടെ ഉദ്‌ഘാടനം മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍വഹിച്ചു. പണിക്കന്‍കുടി സ്‌കൂള്‍ ജങ്‌ഷനില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പില്‍നിന്നു 6 കോടി രൂപ ചെലവഴിച്ചാണു റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലെത്തിച്ചിരിക്കുന്നത്. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി, പെരിഞ്ചാംകുട്ടി, മുള്ളരിക്കുടി വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ നവീകരണം പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, ടി.പി. മല്‍ക്ക, എം.എന്‍. വിജയന്‍, എന്‍.വി. ബേബി, വി എം. ബേബി, ജെയിംസ് മലക്കുഴി, വി.കെ. സലിം, കെ.എം. ഷാജി എന്നിവര്‍ പ്രസംഗിച്ചു.