Sunday, March 15, 2026 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 10.59 AM

18,000 കോടിയുടെ പാക്കേജുകള്‍ എവിടെ പോയെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കണം

uploads/news/2026/03/829770/3.jpg

കട്ടപ്പന: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പ്രഖ്യാപിച്ചതടക്കം ഇടുക്കിക്കുവേണ്ടി പ്രഖ്യാപിച്ച 18,000 കോടിയുടെ പാക്കേജുകള്‍ എവിടെപ്പോയെന്ന്‌ ഇത്തവണ ജില്ലയില്‍ എത്തുമ്പോഴെങ്കിലും മുഖ്യമന്ത്രി പറയണമെന്ന്‌ ഡി.സി.സി. ജനറല്‍ സെക്രട്ടറി ബിജോ മാണി. അഞ്ച്‌ വര്‍ഷംമുമ്പ്‌ കട്ടപ്പനയില്‍ 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍, ജില്ലാ പ്ലാനിങ്‌ ഓഫീസില്‍നിന്ന്‌ ലഭിച്ച വിവരാവകാശരേഖകള്‍ പരിശോധിച്ചാല്‍ ഇതെല്ലാം ജലരേഖയാണെന്ന്‌ വ്യക്‌തമാകും.
ഇടുക്കി പാക്കേജ്‌ എന്ന പേരില്‍ 2019 ല്‍ പുനര്‍ജനി പദ്ധതി പ്രകാരം 5,000 കോടിയും 2020 ല്‍ 1,000 കോടിയും പ്രഖ്യാപിച്ചതിനുശേഷമാണു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്‌ സ്‌റ്റണ്ടായി 12,000 കോടി കൂടെ പ്രഖ്യാപിച്ചത്‌. ആകെ 18,000 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ചിട്ട്‌ ഏഴ്‌ വര്‍ഷം കഴിയുന്നു. കഴിഞ്ഞമാസം രണ്ട്‌ വരെ ഇതില്‍നിന്നു ചെലവഴിച്ചത്‌ വെറും 22 കോടി രൂപ മാത്രമാണ്‌. ഇതില്‍ 2022-23, 2023-24 വര്‍ഷങ്ങളില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.
ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച്‌ ആലോചിക്കാന്‍ 2021 ല്‍ ആറ്‌ യോഗങ്ങളും 2022ല്‍ ഒരു യോഗവും 2023ല്‍ ഒന്‍പത്‌ യോഗങ്ങളും ചേര്‍ന്നു. മന്ത്രി റോഷി അഗസ്‌റ്റിനും ചീഫ്‌ സെക്രട്ടറിയും ഉള്‍പ്പടെയുള്ളവര്‍ ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണമുള്‍പ്പടെ തോട്ടം മേഖലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍, ആദിവാസി മേഖലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍, കായിക മേഖലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ എന്നിവയെകുറിച്ചുള്ള നിര്‍ദ്ദേശങ്ങളും യോഗത്തിലുണ്ടായി. പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ചു ആലോചിക്കാന്‍ ജനപ്രതിനിധികളുടെ യോഗവും ചേര്‍ന്നു. മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ഈ യോഗങ്ങളില്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതില്‍ ഒരെണ്ണം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സിജു ചക്കുംമൂട്ടിലും ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Thursday 12 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW