-->
തൊടുപുഴ: യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ പാചകവാതകത്തിന് ക്ഷാമം ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് പാചക വാതക വിതരണ ഏജന്‍സികളിലേക്ക് ഉപഭോക്‌താക്കള്‍ കൂടുതലായി എത്തിത്തുടങ്ങി.
ജനത്തിരക്ക് ഏറിയതോടെ സിലിണ്ടറുകള്‍ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തൊടുപുഴ ഒളമറ്റത്തെ പാചക വാതക വിതരണ ഏജന്‍സിക്കു മുന്നില്‍ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒടുവില്‍ പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. പാചക വാതകം എടുക്കാനെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് ഏജന്‍സി അധികൃതര്‍ തിരിച്ചയച്ചത്. ടോക്കണ്‍ നമ്പരിലെ ഊഴമനുസരിച്ച് അടുത്തദിവസം ഏജന്‍സിയിലെത്തി സിലിണ്ടര്‍ കൈപ്പറ്റണമെന്നാണ് നിര്‍ദേശം. പലരും കാലി സിലണ്ടറുകളുമായാണ് വിതരണ കേന്ദ്രത്തിലെത്തിയത്. കഴിഞ്ഞയാഴ്‌ച വരെ ബുക്ക് ചെയ്‌താല്‍ അടുത്ത ദിവസം തന്നെ പാചക വാതകം ലഭിക്കുമായിരുന്നു. ഇപ്പോള്‍ 25 ദിവസത്തെ ഇടവേളയില്‍ മാത്രമേ പാചക വാതകം ലഭിക്കു. പാചക വാതകത്തിന് ക്ഷാമം നേരിടുമെന്ന ആശങ്ക നില നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വിതരണ ഏജന്‍സികളില്‍ വലിയ തിരക്കനുഭവപ്പെടുമെന്നാണ് സൂചന.