-->
ചമ്പക്കുളം: കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് കൊടിയേറി.19ന് ഊട്ടുനേര്‍ച്ചയോടെ തിരുനാള്‍ സമാപിക്കും. വികാരി ഫാ. ഡോ. ജയിംസ് പാലയ്‌ക്കല്‍ കൊടിയേറ്റ് നിര്‍വഹിച്ചു.തിരുനാള്‍ ദിനങ്ങളില്‍ പുലര്‍ച്ചെ 5.45നു സപ്രാ, ആറിനു കുരിശിന്റെ വഴി, 6.15നു കുര്‍ബാന, വൈകിട്ട് നാലിനു മധ്യസ്‌ഥ പ്രാര്‍ഥന, ലദീഞ്ഞ്, 4.30നു റംശാ, കുര്‍ബാന, പ്രസംഗം. 15നു പുലര്‍ച്ചെ 5.30നും 7.15 നും 9.30നും 4.30നും കുര്‍ബാന, 12നു കര, ജല വാഹനങ്ങളുടെ വെഞ്ചരിപ്പ്, 2.30ന് അഖണ്ഡ ജപമാല, 6.30നു കലാസന്ധ്യ, ബസിലിക്ക കലാവേദിയുടെബൈബിള്‍ നാടകം പെസഹ. 17നു വൈകിട്ട് 6.30നു വിശുദ്ധ യൗസേപ്പിതാവിന്റെ നടയില്‍ ദീപക്കാഴ്‌ച, 7.30നു വില്‍സണ്‍ ചമ്പക്കുളം അവതരിപ്പിക്കുന്ന മെഗാഷോ.
18നു രാവിലെ 10ന് ഊട്ടുനേര്‍ച്ചയ്‌ക്കുള്ള ഒരുക്കം, 3.45നു വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം പ്രധാന കവാടത്തില്‍ പ്രതിഷ്‌ഠിക്കുന്നു, നാലിനു പ്രസുദേന്തി വാഴ്‌ച, 6.30നു പട്ടണ പ്രദക്ഷിണം, തുടര്‍ന്നു തിരുനാള്‍ ലേലം.19നു പുലര്‍ച്ചെ അഞ്ചിന് കുര്‍ബാന, പ്രധാന തിരുനാള്‍ ദിനമായ പ്രസംഗം, 6.15നു കുര്‍ബാന (തമിഴ്), 7.45നു കുര്‍ബാന (ലത്തീന്‍ റീത്തില്‍), 9.30നു തിരുനാള്‍ കുര്‍ബാന, 11നു മധ്യസ്‌ഥ പ്രാര്‍ഥന, ലദീഞ്ഞ്, തിരുനാള്‍ പ്രദക്ഷിണം, 12ന് ഊട്ടുനേര്‍ച്ച, കുട്ടികളുടെ ചോറൂട്ട് (മുത്തിയൂട്ട്), ആറിന് റംശാ, 6.30നു കൊടിയിറക്ക്, 6.45നു കായംകുളം പീപ്പിള്‍സ് അവതരിപ്പിക്കുന്ന നാടകം അങ്ങാടി കുരുവികള്‍.