Sunday, March 15, 2026 Last Updated 41 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 10.55 AM

ഹോട്ടലുകളുടെ ഗ്യാസ്‌ തീര്‍ന്നു

uploads/news/2026/03/829754/1.jpg

ആലപ്പുഴ: പാചകവാതക ക്ഷാമം ജില്ലയില്‍ രൂക്ഷമായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ ലഭിക്കാത്തതിനാല്‍ 30ലേറെ ഹോട്ടലുകള്‍ താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. തട്ടുകടകള്‍, പലഹാര കടകള്‍, ബേക്കറികള്‍ തുടങ്ങിയവയും അടച്ചുതുടങ്ങി. ഓണ്‍ ലൈന്‍ ബുക്കിങ്‌ പലപ്പോഴും സാധ്യമാകാത്തതിനാല്‍ ഗാര്‍ഹിക ഉപയോക്‌താക്കളും വലയുകയാണ്‌. ഭാരത്‌ പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം, ഇന്‍ഡേന്‍ എന്നീ പൊതുമേഖലാ കമ്പനികള്‍ വഴിയുള്ള ഏജന്‍സികള്‍ക്ക്‌ ദിവസങ്ങളായി ആവശ്യത്തിന്‌ വാണിജ്യ സിലിണ്ടര്‍ സ്‌റ്റോക്ക്‌ ലഭിക്കാത്ത സ്‌ഥിതിയാണ്‌. ജില്ലയില്‍ പ്രതിദിനം ആയിരത്തി അഞ്ഞൂറോളം വാണിജ്യ സിലിണ്ടറുകളാണ്‌ വിവിധ ഏജന്‍സികള്‍ മുഖേന സ്‌ഥാപനങ്ങളിലേക്ക്‌ വിതരണം ചെയ്‌തിരുന്നത്‌.
ആശുപത്രി, മിലിട്ടറി, സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കണമെന്ന്‌ കമ്പനികള്‍ ഏജന്‍സി ഉടമകള്‍ക്ക്‌ അയച്ച സന്ദേശത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. പശ്‌ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്‌ട്ര വിപണിയില്‍ എല്‍.പി.ജി. വില ഉയരുന്നതും പ്രതിസന്ധിക്ക്‌ ആക്കം കൂട്ടുകയാണ്‌.
ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്ക്‌ ഓണ്‍ലൈനായി സിലിണ്ടര്‍ ബുക്ക്‌ ചെയ്യാന്‍ കഴിയുന്നില്ലെന്ന്‌ വ്യാപക പരാതി ഉയര്‍ന്നു. സിലിണ്ടര്‍ ലഭിച്ച്‌ 25 ദിവസം പൂര്‍ത്തിയായശേഷം മാത്രമേ അടുത്ത ബുക്കിങ്‌ സ്വീകരിക്കൂ. ഫോണ്‍ ബുക്കിങ്ങിനും ഇതേ കാലതാമസമുണ്ട്‌.

Ads by Google
Advertisement
Thursday 12 Mar 2026 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW