Sunday, March 15, 2026 Last Updated 41 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 10.54 AM

കുടിവെള്ള വിതരണം മൂന്നുദിവസം മുടങ്ങും

ആലപ്പുഴ: കടപ്രക്ക്‌ സമീപം വാട്ടര്‍ അതോറിട്ടിയുടെ റോ വാട്ടര്‍ മെയിന്‍ പമ്പിങ്‌ വൈപ്പ്‌ലൈനില്‍ രൂപപ്പെട്ട ലീക്ക്‌ പരിഹരിക്കുന്നതിന്‌ അറ്റകുറ്റപണികള്‍ നടത്തേണ്ടതിനാല്‍ ഇന്ന്‌ മുതല്‍ പമ്പിംഗ്‌ മുടങ്ങും.
അതിനാല്‍ 12, 13,14 തീയതികളില്‍ ആലപ്പുഴ മുനിസിപ്പാലി മുഴുവന്‍ പ്രദേശങ്ങളിലും, മണ്ണഞ്ചേരി, ആര്യാട്‌, മാരാരിക്കുളം തെക്ക്‌, അമ്പലപ്പുഴ തെക്ക്‌, അമ്പലപ്പുഴ വടക്ക്‌, പുന്നപ്ര തെക്ക്‌, പുന്നപ്ര വടക്ക്‌, പുറക്കാട്‌, തകഴി പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങും.അപ്രതീക്ഷിതമായി വന്ന ഈ സാഹചര്യത്തില്‍ ഉപഭോക്‌താക്കള്‍ സഹകരിക്കണമെന്ന്‌ വാട്ടര്‍ അതോറിട്ടി അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അഭ്യര്‍ഥിച്ചു.

Ads by Google
Advertisement
Thursday 12 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW