-->
ചെങ്ങന്നൂര്‍ : മുണ്ടങ്കാവ് വടശേരിക്കാവ് ഭഗവതിക്ഷേത്രത്തില്‍ പടയണിക്ക് ഒരുക്കങ്ങളാരംഭിച്ചു. നാളെ രാത്രി ഏഴിന് കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികള്‍, 10ന് തോള്‍പ്പുറം എടുപ്പ്, നാളെ മുതല്‍ 17 വരെ ചെറിയ പടയണി, കോട്ടൂര്‍,അഴീക്കോട്ട്, പരാച്ചില്‍, വെള്ളൂര്‍ എന്നീ കുടുംബം വക. 18 മുതല്‍ 21 വരെ വലിയപടയണ, വടശേരി മേല്‍ക്കര, മുണ്ടന്‍കാവ് കര, ഉളിയ നാട്ടുശ്ശേരി കര, കോടിയാട്ടുകര, എന്നീ കരകളുടെയും പടയണി ഉത്സവവുമാണ് നടക്കുക. 18ന് രാവിലെ എട്ട് മുതല്‍ ദേവീഭാഗവതം, വൈകിട്ട് 6.30ന് തിരുവാതിര കളി , രാത്രി എട്ട് മുതല്‍ തന്‍ കര വരവ് ,10ന് ബന്ധുക്കര സ്വീകരണം, തുടര്‍ന്ന് കാപ്പൊലി, ഏറ്റു കാപ്പൊലി, പുല നൃത്തം, 11 ന് പഞ്ച കോലം വരവ് ,12.30 ന് വിശേഷാല്‍ കോലം വരവ്, തുടര്‍ന്ന് കാലന്‍കോലം വരവ്, പുലര്‍ച്ചെ ആറിന് പൂപ്പട, 6.30ന് വെളുത്തു തുള്ളല്‍ ,
19ന് രാത്രി ഒന്‍പതിന് തന്‍ കര വരവ് , 10.30.ന് ബന്ധുക്കര സ്വീകരണം, കാപ്പൊലി, ഏറ്റു കാപ്പൊലി, രാത്രി 11ന് പഞ്ച കോലം വരവ്, 12 മുതല്‍ ഭദ്രകാളി വരവ്, കാലാരി കോലം വരവ്, രാവിലെ ആറിന് പൂപ്പട , വെളുത്തു തുള്ളല്‍ , 20ന് രാത്രി ഒന്‍പതിന് തന്‍ കര വരവ് , 10.30 ന് ബന്ധുക്കര സ്വീകരണം , കാപ്പൊലി , ഏറ്റു കാപ്പൊലി, രാത്രി 11ന് പഞ്ച കോലം വരവ്, 12 മുതല്‍ ഭദ്രകാളി വരവ്, കാലാരി കോലം വരവ്, രാവിലെ ആറിന് പൂപ്പട , വെളുത്തു തുള്ളല്‍,21ന് രാത്രി ഏഴിന് സോപാന സംഗീതം , എട്ട് മുതല്‍ തന്‍ കര വരവ് , 10ന് ബന്ധുക്കര സ്വീകരണം,കാപ്പൊലി , ഏറ്റു കാപ്പൊലി, 11ന് പഞ്ച കോലം വരവ്, രണ്ട് മുതല്‍ വിശേഷാല്‍ കോലം വരവ് , ആറിന് പൂപ്പട , വെളുത്തു തുള്ളല്‍,22ന് മീനഭരണി മഹോത്സവം ഉച്ചയ്‌ക്ക് 12ന് സമൂഹ അന്നദാനം, രാത്രി ഏഴ് മുതല്‍ കരോക്കെ ഗാനമേള, 8.30ന് കളമെഴുത്തുംപാട്ടും , 9.30ന് വിളക്കിനെഴുന്നെള്ളിപ്പ്, ആള്‍പ്പിണ്ടിതുള്ളല്‍ .