Sunday, March 15, 2026 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 10.54 AM

മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിടം ഒന്നാംഘട്ട ഉദ്‌ഘാടനം ഇന്ന്‌

മാവേലിക്കര: അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന മാവേലിക്കര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ ഒന്നാംഘട്ട ഉദ്‌ഘാടനം ഇന്നു നടക്കും. വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി വീണാ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യും. ഒ.പി. വിഭാഗം മന്ത്രി സജി ചെറിയാനും കെ.എച്ച്‌.ആര്‍.ഡബ്ല്യൂ.എസ്‌. പുതിയ പേവാര്‍ഡ്‌ കെട്ടിട നിര്‍മ്മാണ ഉദ്‌ഘാടനം മന്ത്രി പി. പ്രസാദും നിര്‍വഹിക്കും. എം.എസ്‌. അരുണ്‍ കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. വിശിഷ്‌ടാഥിതിയാകും.
കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 132 കോടി രൂപ ചെലവിലാണ്‌ കെട്ടിടം നിര്‍മ്മിച്ചത്‌. ഏഴ്‌ നിലകളിലായി രണ്ടു ലക്ഷത്തി ഇരുപതിനായിരം ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ നിര്‍മ്മിച്ച ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക്‌ ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളാണ്‌ ഒരുക്കുന്നത്‌.
അത്യാഹിത വിഭാഗം, സി.ടി സ്‌കാന്‍, റേഡിയോളജി , വിശാലമായ ഫാര്‍മസി, മോഡുലാര്‍ ഒ.പി വിഭാഗങ്ങള്‍ എന്നിവയും 90 അടിയന്തര ചികിത്സാ കിടക്കകള്‍ ഉള്‍പ്പെടെ 325 പുതിയ കിടക്കകളും സജ്‌ജീകരിക്കും. ആദ്യ ഘട്ടത്തില്‍ ഏഴ്‌ ശസ്‌ത്രക്രിയ മുറികള്‍ , ആധുനിക ബ്ലഡ്‌ സെന്റര്‍, ലാബ്‌, ലക്ഷ്യ (ലേബര്‍ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ്‌ ഇനീഷ്യേറ്റീവ്‌) നിലവാരത്തിലുള്ള പ്രസവ മുറികള്‍, നവജാത ശിശു പരിചരണ വിഭാഗം തുടങ്ങിയവ പ്രധാന കെട്ടിടത്തില്‍ ഉള്‍പ്പെടുത്തും.
കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണം, കേന്ദ്രീകൃത ശീതീകരണം, ആധുനിക രീതിയിലുള്ള അണുനാശക സംവിധാനം, രണ്ട്‌ ജനറേറ്ററുകള്‍, അഗ്നിശമന സംവിധാനങ്ങള്‍, ദ്രവ മാലിന്യ സംസ്‌കരണം തുടങ്ങിയ സംവിധാനങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 12 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW