-->
കായംകുളം: കായംകുളം ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോര്‍ട്ട് കോംപ്ലക്‌സില്‍ വനിതാദിനാഘോഷത്തിന്റെ ഭാഗമായി ജൂഡിഷ്യറിയും വനിതാഅഭിഭാഷകരും എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറം മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്‌ജി വി.ജി. ശ്രീദേവി ഉദ്‌ഘാടനം ചെയ്‌തു.
വനിതകള്‍ അഭിഭാഷകരായി കടന്നുവന്നാലേ ജൂഡീഷ്യറിയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കഴിയൂവെന്ന് അഡീഷണല്‍ ജില്ലാ ജഡ്‌ജി വി.ജി. ശ്രീദേവി പറഞ്ഞു. ഇന്ത്യന്‍ ജൂഡിഷ്യറി ദീര്‍ഘനാള്‍ പുരുഷാധിപത്യത്തില്‍ കഴിഞ്ഞുവെങ്കിലും സമീപകാലത്ത് അതിന് മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ ജില്ലാ ജൂഡിഷ്യറിയില്‍ മാത്രമാണ് വനിതാ സാന്നിധ്യം വര്‍ധിച്ചത്. കീഴ് കോടതികളിലെ വനിതാ അഭിഭാഷകരുടെ വര്‍ധനവാണ് അതിന് പ്രധാന കാരണമെന്ന് ജഡ്‌ജി പറഞ്ഞു.
മുന്‍സിഫ് എ. അനീഷ, ജ്യൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്ര്യര്യാ റാണി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.ജെ. അന്‍സാരി, സെക്രട്ടറി അഡ്വ. ഒ. ഹാരിസ്, വനിതാ എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. ഗായത്രി, വി.സുധാകരന്‍, അഡ്വ. ശരണ്യ, അഡ്വ. ഐഷാ റഹീം, അഡ്വ. രാജമ്മ, അഡ്വ. കല, അഡ്വ. ശബാന തുടങ്ങിയവര്‍ പ്രസംഗിച്ചു. അഭിഭാഷകവൃത്തിയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ വനിതാ അഭിഭാഷകരായ കെ. രാജമ്മ, എല്‍. വിജയമ്മ, ടി.എ.ഷീജ, കെ.എസ്. രാജലക്ഷ്‌മി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വനിതാ അഭിഭാഷകരും ക്ലാര്‍ക്കുമാരും കലാ പരിപാടികള്‍ അവതരിപ്പിച്ചു. ബാര്‍ അസോസിയേഷനില്‍ പുതുതായി അംഗത്വമെടുത്ത പതിനാല് ജൂനിയര്‍ അഭിഭാഷകര്‍ക്ക് മെമ്പര്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ജില്ലാ ജഡ്‌ജി ശ്രീദേവി വിതരണം ചെയ്‌തു.