-->
മലപ്പുറം: ഇ.എന്‍. മോഹന്‍ദാസിന്റെ നിര്യാണത്തില്‍ സി.എം.പി. സംസ്‌ഥാന സെക്രട്ടറി കൃഷ്‌ണന്‍ കോട്ടുമല അനുശോചിച്ചു. സി.എം.പി. ജില്ലാ കൗണ്‍സിലിനു വേണ്ടി സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി. കാര്‍ത്തികേയന്‍ ഭൗതികദേഹത്തില്‍ റീത്ത് വെച്ചു. ജില്ലാ ജോ. സെക്രട്ടറിമാരായ പി. അബ്‌ദുള്‍ ഗഫൂര്‍, കെ. നാസറലി എന്നിവര്‍ മലപ്പുറം ടൗണ്‍ ഹാളിലെത്തി ആദരാജ്‌ഞലികള്‍ അര്‍പ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളുമായും സ്‌നേഹവും സൗഹൃദവും പുലര്‍ത്തിവന്ന ഉത്തമനായ കമ്മ്യൂണിസ്‌റ്റായിരുന്നു ഇ.എന്‍ മോഹന്‍ദാസ് എന്ന് കൃഷ്‌ണന്‍ കോട്ടുമല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 1978 മുല്‍1990 വരെയുള്ള കാലഘട്ടത്തില്‍ ഒരേ പ്രസ്‌ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴും പിന്നീട് വ്യത്യസ്‌ത നിലപാട് സ്വീകരിച്ചപ്പോഴും വ്യക്‌തിബന്ധം കാത്തുസൂക്ഷിച്ച അസാധാരണ വ്യക്‌തിത്വമായിരുന്നു ഇ.എന്‍. മോഹന്‍ദാസിന്റെതെന്നും അദ്ദേഹം പറഞ്ഞു.