-->
മലപ്പുറം: ആറു വര്‍ഷമായി കുടിശികയായ ക്ഷാമബത്ത എട്ടു ഗഡുക്കളായി നല്‍കുമെന്ന മന്ത്രിസഭ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയപ്പോള്‍ ജീവനക്കാരെ വീണ്ടും കബളിപ്പിക്കുകയാണെന്നും ഇത് മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ് എ.എം. ജാഫര്‍ഖാന്‍ പറഞ്ഞു. അടുത്ത സര്‍ക്കാരാണ് തരേണ്ടതെങ്കില്‍ അതിന്റെ കൃത്യമായ കാലാവധി പോലും പറയാതെ ഇത്തരത്തില്‍ അപൂര്‍ണമായി ഇറക്കുന്ന ഉത്തരവ് ജീവനക്കാര്‍ തിരിച്ചറിയുമെന്നും സമയാസമയങ്ങളില്‍ ഡി.എ. തരാതിരിക്കുകയും സര്‍ക്കാരിന്റെ അവസാന കാലത്ത് ഉത്തരവിറക്കി പറ്റിക്കുകയും ചെയ്യുന്ന സമീപനത്തിനെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള എന്‍.ജി.ഒ. അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് സലീഖ് പി. മോങ്ങം അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറിമാരായ കെ.പി. ജാഫര്‍, സി വിഷ്‌ണുദാസ്, ജില്ലാ പ്രസിഡന്റ് സുനില്‍ കാരക്കോട്, ജില്ലാ സെക്രട്ടറി ഷബീറലി മുക്കട്ട, ട്രഷര്‍ ഹബീബ് തോണിക്കടവന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരി, ജോയിന്റ് സെക്രട്ടറി ഗദ്ദാഫി മൂപ്പന്‍, വനിതാ ഫോറം കണ്‍വീനര്‍ നിഷാ മോള്‍, ബ്രാഞ്ച് സെക്രട്ടറി ഷൈജു ചാലിശ്ശേരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹനീഫ നിലമ്പൂര്‍, മോഹനന്‍ മുതിരിപ്പറമ്പ്, കെ. ശിവപ്രസാദ്, വി.ബി. പ്രമോജ്, ദിലീപ് പരശുവിള, എ.പി. പ്രമേഷ് പ്രസംഗിച്ചു. ഭാരവാഹികളായി ഷൈജു ചാലിശ്ശേരി (പ്രസിഡന്റ്), ശിവദാസന്‍ ചെമ്പാട്ട് (സെക്രട്ടറി), എ.പി. പ്രമേഷ് (ട്രഷറര്‍), ഇ.കെ. ഷാജി, മനോജ് ബാബു, രഞ്‌ജിത് വണ്ടൂര്‍, പി. വിജിന്‍,രമ്യ (വൈസ് പ്രസിഡന്റുമാര്‍) ഗീത, അഷ്‌റഫ് കീഴാറ്റൂര്‍, സുഭാഷ് ചുങ്കത്തറ, പി. രാജ്‌മോഹന്‍, ജസീം (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.