-->
താനൂര്‍: ഫിഷറീസ് സ്‌കൂളില്‍ ഒരുക്കിയ കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് ഏഴിന് മന്ത്രി വി. അബ്‌ദുറഹിമാന്‍ വാനനിരീക്ഷണ കേന്ദ്രം ഉദ്‌ഘാടനം ചെയ്ുയം. എം.എല്‍.എ.യുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നുള്ള 2.60 കോടി രൂപ ചെലവഴിച്ചാണ് പ്ലാനറ്റേറിയം നിര്‍മ്മിച്ചിരിക്കുന്നത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയവും ബാം?ൂര്‍ വിശ്വേശ്വര ഇന്‍ഡസ്‌ട്രിയല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്‌തമായാണ് ഈ വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്‌ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മാത്രമല്ല ഗവേഷണ താല്‍പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ വാനനിരീക്ഷണ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടുള്ളത്. അടിസ്‌ഥാന ജ്യോതിശാസ്‌ത്രവും വാനനിരീക്ഷണ തത്ത്വങ്ങളും ഉപകരണങ്ങളുടെയും അടിസ്‌ഥാനതത്വം മനസിലാക്കുന്ന പ്രദര്‍ശിനികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറു മീറ്റര്‍ വ്യാസമുള്ള ഡോമോട് കൂടിയ വാന നിരീക്ഷണ കേന്ദ്രമാണ് ഇവിടെ സജ്‌ജീകരിച്ചിട്ടുള്ളത്. 14 ഇഞ്ച് അപര്‍ച്ചര്‍ ഉള്ള അത്യാധുനിക വിദേശനിര്‍മ്മിത ടെലിസ്‌കോപ്പ് ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം. ഇതുകൂടാതെ 12 ഇഞ്ച് ടെലസ്‌കോപ്പും റിഫ്രാക്‌റ്റീവ് റെസ്‌കോപ്പും നിരീക്ഷണത്തിനും സമുദ്രനിരീക്ഷണത്തിനും കൂടി സഹായകരമായ ബൈനോക്കുലറുകളും വാനനിരീക്ഷണ കേന്ദ്രത്തിലുണ്ട്.